»   » ഐശ്വര്യ റായിയുടെയും അഭിഷേകിന്റെയും കുടുംബത്തില്‍ പുതിയ വിശേഷം!ന്യൂയോര്‍ക്കില്‍ പോയ്ത ഇതിനായിരുന്നു!!

ഐശ്വര്യ റായിയുടെയും അഭിഷേകിന്റെയും കുടുംബത്തില്‍ പുതിയ വിശേഷം!ന്യൂയോര്‍ക്കില്‍ പോയ്ത ഇതിനായിരുന്നു!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രമുഖ താരകുടുംബമാണ് ബച്ചന്‍ കുടുംബം. കുടുംബത്തില്‍ നല്ലൊരു മരുമകളെ കിട്ടിയതോട് കൂടി സന്തുഷ്ട ജീവിതം നയിക്കുകയാണ് താരകുടുംബം. കുടുംബ ബന്ധങ്ങള്‍ക്ക് വളരെ ആയൂസ് കുറവുള്ള മേഖലയാണ് സിനിമ. പലതരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴും താരദമ്പതികളാണ് ഐശ്വര്യയും അഭിഷേക് ബച്ചനും ഏറെ സന്തോഷത്തിന്റെ ദിനങ്ങളാണ്. അടുത്തിടെ ന്യൂയോര്‍ക്കില്‍ നിന്നും അവധി ആഘോഷങ്ങളൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു.

ആമി വീണ്ടും വിവാദത്തിലേക്ക്!അനുപ് മേനോന്റെ ലുക്ക് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ലുക്ക് കോപ്പിയടിച്ചതോ?

അഭിഷേകിന്റെയും ഐശ്വര്യയുടെയും ജീവിതത്തിന് ന്യൂയോര്‍ക്കുമായി വലിയൊരു ബന്ധമുണ്ട്. അതിനിടെ ഒരു സന്തോഷ വാര്‍ത്തയുമായിട്ടാണ് ഇരുവരും ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്. ആരോടും പുറത്ത് പറഞ്ഞിരുന്നില്ലെങ്കിലും താരകുടുംബത്തിന്റെ ന്യൂയോര്‍ക്കിലെ സര്‍പ്രൈസ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

അഭിഷേകും കുടുംബവും

അഭിഷേക് ബച്ചനും കുടുംബവും അവധി ആഘോഷിക്കുന്നതിനായി എപ്പോഴും പോവറുള്ള സ്ഥലമാണ് ന്യൂയോര്‍ക്ക്. ഇത്തവണയും താര കുടുംബം അവധി ആഘോഷിച്ചത് അവിടെ നിന്ന് തന്നെയായിരുന്നു.

പുതിയ വിശേഷം


ഒരു വര്‍ഷം മുമ്പ് ന്യൂയോര്‍ക്കിലെ മാന്‍ഹട്ടിയില്‍ അഭിഷേക് ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിരുന്നു. ഇത്തവണ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാനുള്ള പരിപാടിയായിട്ടായിരുന്നു കുടുംബം ന്യൂയോര്‍ക്കിലേക്ക് പറന്നത്.

ആരോടും പറഞ്ഞിരുന്നില്ല


കുടുംബത്തിന്റെ സ്വകാര്യത നഷ്ടപ്പെടുമെന്ന് കരുതി ഇക്കാര്യം അടുത്ത ബന്ധുക്കളോട് മാത്രമെ പറഞ്ഞിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും അറിഞ്ഞിരിക്കുകയാണ്.

അപ്പാര്‍ട്ട്‌മെന്റിന്റെ ഡിസൈന്‍


ലോകസുന്ദരിക്ക് സൗന്ദര്യം സംരക്ഷിക്കാന്‍ മാത്രമല്ല, അത്യാവശ്യം ആര്‍ക്കിടെക്കിന്റെ ജോലിയും അറിയാമെന്ന് തെളിഞ്ഞിരിക്കുകയാണ്. പുതിയ അപ്പാര്‍ട്ട്‌മെന്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഐശ്വര്യയാണെന്നാണ് മറ്റൊരു സന്തോഷ വാര്‍ത്ത.

ന്യൂയോര്‍ക്കുമായുള്ള ബന്ധം

അഭിഷേക് ഐശ്വര്യ ദാമ്പത്യ ബന്ധത്തില്‍ ന്യൂയോര്‍ക്കിന് വലിയ സ്ഥാനമുണ്ടെന്നാണ് പറയുന്നത്. ഐശ്വര്യ റായിയെ അഭിഷേക് ബച്ചന്‍ പ്രോപ്പോസ് ചെയ്തത് ന്യൂയോര്‍ക്കില്‍ നിന്നുമായിരുന്നു. അതിനാല്‍ ആ സ്ഥലത്തിന് വലിയ പ്രധാന്യമാണ് കൊടുക്കുന്നത്.

ഫ്രാന്‍സിലെ അപ്പാര്‍ട്ട്‌മെന്റ്

ഭാര്യമാര്‍ക്ക് സമ്മാനമായി അപ്പാര്‍ട്ട്‌മെന്റ് കൊടുക്കുന്നത് ബച്ചന്‍ കുടുംബത്തില്‍ നിന്നും മുമ്പും ഉണ്ടായിട്ടുണ്ട്. 2011 ല്‍ വിവാഹ വാര്‍ഷികത്തിന് ബിഗ് ബി ഭാര്യ ജയ ബച്ചന് സമ്മാനമായി ഫ്രാന്‍സില്‍ ഒരു അപ്പാര്‍ട്ട്‌മെന്റായിരുന്നു കൊടുത്തിരുന്നത്.

ഗോസിപ്പുകള്‍


അതിനിടെ ഐശ്വര്യയും അഭിഷേകും ന്യൂയോര്‍ക്കില്‍ നിന്നും തിരിച്ച് വന്നത് ഒന്നിച്ചല്ലായിരുന്നു. ഇത് പലതരത്തില്‍ ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ നിന്നും അതിന്റെ സത്യാവസ്ഥ വ്യക്തമായിരിക്കുകയാണ്.

English summary
Aishwarya Rai Bachchan and Abhishek Bachchan buy new apartment in New York

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam