»   » സിംപിള്‍ സാരിയിലും ലോക സുന്ദരി ഐശ്വര്യ റായി ഹോട്ടാണ്! ഇത് കണ്ടാല്‍ ആരും സുന്ദരിയെന്ന് വിളിച്ച് പോവും

സിംപിള്‍ സാരിയിലും ലോക സുന്ദരി ഐശ്വര്യ റായി ഹോട്ടാണ്! ഇത് കണ്ടാല്‍ ആരും സുന്ദരിയെന്ന് വിളിച്ച് പോവും

By: Teresa John
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷം ലോകസുന്ദരി ഐശ്വര്യ റായിയുടെ പിതാവിന്റെ മരണം നടിയെ വല്ലാതെ വിഷമത്തിലാക്കിയിരുന്നു. അതിനാല്‍ പല ആഘോഷങ്ങളും ഐശ്വര്യയും കുടുംബവും വേണ്ടെന്ന് വെച്ചിരുന്നു. ശേഷം ഇത്തവണത്തെ പൂജ ആഘോഷങ്ങളുടെ തിരക്കുകളിലാണ് നടിയിപ്പോള്‍. മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ഇത്തവണ ഐശ്വര്യയുടെ ദസ്‌റ ആഘോഷം നടന്നത്.

aishwarya-rai-bachchan

ആഘോഷ ദിവസങ്ങള്‍ ഒഴിവാക്കാറില്ലെങ്കിലും പിതാവിന്റെ മരണശേഷം കഴിഞ്ഞ ദിവസമാണ് ഐശ്വര്യ റായി ചടങ്ങുകളുമായി രംഗത്തെത്തിയത്. മുംബൈയില്‍ രാമകൃഷ്ണ മിഷന്‍ ഒരുക്കിയ ദസ്‌റ ആഘോഷങ്ങളിലാണ് ഐശ്വര്യയും മകള്‍ ആരാധ്യയും പങ്കെടുത്തത്. പിങ്ക് നിറമുള്ള സാരി ഉടുത്ത് വന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഈ സ്‌നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ലെന്ന് മഞ്ജു വാര്യര്‍! ആരുടെ സ്‌നേഹത്തെ കുറിച്ചാണ് പറയുന്നത്

aishwarya-rai

ആഘോഷങ്ങള്‍ക്കൊപ്പം ആചാരങ്ങള്‍ക്കും വിശ്വാസത്തിനുമാണ് ഐശ്വര്യ പ്രധാന്യം കൊടുക്കുന്നത്. അതിനാല്‍ തന്നെ മകള്‍ക്ക് ചടങ്ങുകളെ കുറിച്ച് പറഞ്ഞ് കൊടുക്കുകയും അത് ചെയ്യിപ്പിക്കുകയും ചെയ്ത് നല്ലൊരു അമ്മയുടെ വേഷം കൂടി ചെയ്ത് മാതൃകയായിരിക്കുകയാണ് ഐശ്വര്യ. അമ്മ പറയുന്നത് അതുപോലെ ചെയ്ത ആരാധ്യയും ശ്രദ്ധിക്കപ്പെട്ടു. ഇത്തവണ ദസ്‌റ ആഘോഷത്തിന് അഭിഷേകും ബച്ചന്‍ കുടുംബത്തില്‍ നിന്നും ആരും തന്നെ പങ്കെടുത്തിരുന്നില്ല.

English summary
Aishwarya Rai Bachchan & Aaradhya Soak In The Durga Puja Festivities!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam