»   » ഇത്രയും കാലം അവധി ആഘോഷിക്കാനുണ്ടോ? ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും അവധി ന്യൂയോര്‍ക്കില്‍!!!

ഇത്രയും കാലം അവധി ആഘോഷിക്കാനുണ്ടോ? ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും അവധി ന്യൂയോര്‍ക്കില്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരകുടുംബങ്ങളില്‍ പ്രധാനപ്പെട്ടതാണ് ലോകസുന്ദരി ഐശ്വര്യ റായിയുടെ കുടുംബം. വിവാഹത്തിന് ശേഷം സാധാരണക്കാരിയായ ഒരു ഭാര്യയായും അമ്മയായിട്ടുമാണ് ഐശ്വര്യ ജീവിക്കുന്നത്. ഐശ്വര്യ മകളെ സ്‌നേഹിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ജനശ്രദ്ധ നേടിയിരുന്ന കാര്യങ്ങളായിരുന്നു.

ഷാരുഖിനെയും അമ്പരിപ്പിച്ച് ഗുഗിളില്‍ തപ്പിയവരുടെ ചോദ്യങ്ങള്‍!അതിനുള്ള മറുപടി സ്വപ്‌നങ്ങളില്‍ മാത്രം!

ഒടിയന്മാര്‍ നിസാരക്കാരല്ല!മോഹന്‍ലാലിന്റെ കഥാപാത്രം മാണിക്യന്‍ പ്രേക്ഷകരെ അമ്പരിപ്പിക്കും കാരണം ഇതാണ്

അതിനിടെ ന്യൂയോര്‍ക്കില്‍ നിന്നും ഭര്‍ത്താവിനൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുന്ന ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍ നിന്നും താരജാഡകളൊന്നുമില്ലാതെ ഐശ്വര്യയും അഭിഷേകും തെരുവില്‍ നിന്നും ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്ത ചിത്രങ്ങളും മറ്റുമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

ആരാധകരുടെ കൂടെ

ന്യൂയോര്‍ക്കില്‍ നിന്നും തെരുവിലുടെ നടക്കുന്ന അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആരാധകരുടെ കൂടെ നിന്ന് സെല്‍ഫി എടുക്കുന്നതിന് മടി കാണിച്ചിരുന്നില്ല.

ഐശ്വര്യയുടെ പുതിയ ലുക്ക്

അതിനിടെ കുളിംഗ് ഗ്ലാസ് വെച്ച ഐശ്വര്യയുടെ സെല്‍ഫി ചിത്രവും വൈറലായി മാറിയിരിക്കുകയാണ്. പുതിയ ചിത്രങ്ങളില്‍ ഐശ്വര്യ ഒന്നു കൂടി സുന്ദരിയായിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

കാലങ്ങള്‍ നീണ്ട അവധി ആഘോഷം

ഐശ്വര്യയും അഭിഷേകും നാളുകള്‍ നീണ്ട അവധി ആഘോഷത്തിലാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആറുമാസം മുമ്പ് ഡിസംബറില്‍ തുടങ്ങിയതാണ് താരങ്ങളുടെ അവധി ആഘോഷം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇടയ്ക്ക് മുടങ്ങി

എന്നാല്‍ ഇടയില്‍ വെച്ച് ഇത് മുടങ്ങി പോവുകയായിരുന്നു. ഐശ്വര്യയുടെ പിതാവിന് സുഖമില്ലാതെ ആയതാണ് അതിന് കാരണം. ശേഷം മറ്റ് തിരക്കുകളില്‍ ആയി പോയതിനാലും യാത്ര മുടങ്ങുകയായിരുന്നു.

വിവാഹ വാര്‍ഷികം

ഏപ്രിലില്‍ അഭിഷേക് ഐശ്വര്യയുടെ വിവാഹ വാര്‍ഷികം ആയിരുന്നെങ്കിലും അതും ആഘോഷിച്ചിരുന്നില്ല. ആ സമയത്ത് ഐശ്വര്യയുടെ പിതാവിന്റെ മരണമായിരുന്നു കാരണം.

വിശ്രമത്തിന് സമയം വേണം

തിരക്കുകള്‍ക്കിടയിലായിരുന്നു താരദമ്പതികള്‍. അതിനാല്‍ തന്നെ നീണ്ട വിശ്രമം എടുക്കുക എന്നത് ഇരുവര്‍ക്കും അത്യാവശ്യമുള്ള കാര്യമായിരുന്നു.

സിനിമയുടെ തിരക്കുകള്‍

അവധി ആഘോഷങ്ങള്‍ക്ക് ശേഷം ഇരുവരും സിനിമയുടെ തിരക്കുകളിലേക്ക് മടങ്ങി പോവാനുള്ള തയ്യാറെടുപ്പിലാണ്. രാജ് കുമാര്‍ റാവുവിന്റെ സിനിമയിലാണ് ഐശ്വര്യ അഭിനയിക്കാനൊരങ്ങുന്നത്.

English summary
Aishwarya Rai Bachchan Enjoying Every Moment With Abhishek Bachchan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam