»   » ഐശ്വര്യാറായിക്കു നഷ്ടമായ ഹിറ്റ് സിനിമകള്‍ ഇവയാണ് !!

ഐശ്വര്യാറായിക്കു നഷ്ടമായ ഹിറ്റ് സിനിമകള്‍ ഇവയാണ് !!

By: pratheeksha
Subscribe to Filmibeat Malayalam

ഇന്ന് ബോളിവുഡിലെ മുന്‍നിരനായികമാരിലൊരാളാണ് മുന്‍ ലോകസുന്ദരികൂടിയായ ഐശ്വര്യറായ്. ഇതു വരെ ഒട്ടേറെ ശ്രദ്ധേയചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. അവയില്‍ ചിലത് ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളാണ്.

പക്ഷേ ബോളിവുഡില്‍ വന്‍ ഹിറ്റായി മാറിയ മറ്റു ചില ചിത്രങ്ങളിലും ഐശ്വര്യയെയായിരുന്നു നായികയായി നിര്‍ദ്ദേശിച്ചിരുന്നതത്രേ . പല കാരണങ്ങള്‍ കൊണ്ടും ഐശ്വര്യയ്ക്ക് ആ വേഷങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു. ആ ചിത്രങ്ങളിവയാണ്..

Read more: ''അച്ഛനു പ്രിയപ്പെട്ടവരെ ഞാന്‍ ബഹുമാനിക്കുന്നു'', ഗൗതമിയുമായുളള പ്രശ്നമെന്തെന്ന് ശ്രുതിഹാസന്‍

രാജാഹിന്ദുസ്ഥാനി

കരീനകപൂറും ,അമീര്‍ഖാനും നായികാ നായകന്മാരായി അഭിനയിച്ച ചിത്രമാണ് രാജാഹിന്ദുസ്ഥാനി. സംവിധായകന്‍ ധര്‍മേഷ് ദര്‍ശന്‍ ഐശ്വര്യയെയായിരുന്നു ചിത്രത്തിലേക്കു നായികയായി തീരുമാനിച്ചിരുന്നത്. മറ്റു ചില തിരക്കുകള്‍ കാരണം ഐശ്വര്യ ഓഫര്‍ വേണ്ടെന്നു വച്ചതിനാല്‍ കരിഷ്മ നായികയായി.

കുച്ച് കുച്ച് ഹോത്താ ഹെ

ബോളിവുഡില്‍ വന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍നേടിയ മറ്റൊരു ചിത്രമാണ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത്താ ഹേ . കരണ്‍ ചിത്രത്തില്‍ നായികയാവാന്‍ ആഷിനെ ക്ഷണിച്ചപ്പോള്‍ മറ്റു ചില ചിത്രങ്ങള്‍ക്ക് കരാറൊപ്പിട്ടതിനാല്‍ നടി പിന്‍വാങ്ങുകയായിരുന്നു. ഈ ചിത്രത്തില്‍ പിന്നീട് നായികയായത് കജോളായിരുന്നു. ഷാറൂഖായിരുന്നു നായകന്‍

ദോസ്താന

കുച്ച് കുച്ചി ഹോത്താ ഹെയ്ക് ശേഷം ആഷിന് നഷ്ടപ്പെട്ട മറ്റൊരു ചിത്രമാണ് തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്ത ദോസ്താന. ദോസ്താനയില്‍ നിന്നും നായികയാവാനുളള ക്ഷണം ആഷ് നിരസിക്കുകയായിരുന്നെന്നാണ് വാര്‍ത്ത .പ്രിയങ്ക ചോപ്ര നായിക വേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. അഭിഷേക് ബച്ചനും ചിത്രത്തില്‍ മുഖ്യ വേഷം ചെയ്തിരുന്നു.

ഹീറോയിന്‍

മധുഭണ്ഡാര്‍ക്കറിന്റെ ഹീറോയിന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനുളള ക്ഷണം ആഷ് നിരസിച്ചത് ഗര്‍ഭിണിയായതുകൊണ്ടായിരുന്നു .പിന്നീട് കരീനയാണ് ചിത്രത്തില്‍ നായികയായത്.

ഭൂല്‍ ഭൂലയ്യ

മണിചിത്രത്താഴിന്റെ ഹിന്ദി മൊഴിമാറ്റ ചിത്രം ഭൂല്‍ ഭൂലയ്യയില്‍ ശോഭന ചെയ്ത കഥാപാത്രമായി അഭിനയിക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ആഷിനെയായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ മറ്റ് അസൗകര്യങ്ങള്‍ കൊണ്ട് ഐശ്വര്യ പിന്മാറിയതോടെ വിദ്യാബാലന്‍ ചിത്രത്തിലെ നായികയായി.

വീര്‍ സാര

യാഷ് ചോപ്രയുടെ വീര്‍ സാരയിലും നായിക വേഷം ആഷിന് നഷ്ടപ്പെട്ടു. ദേശീയ അവാര്‍ഡു നേടിയ ചിത്രത്തിലെ നായികയായത് റാണിമുഖര്‍ജിയായിരുന്നു.

English summary
Aishwarya Rai Bachchan the bollywood actress was reject to act as heroine in many films
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam