»   » ജസ്ബയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ജസ്ബയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്കു ശേഷം ഐശ്വര്യ റായ് അഭിനയിക്കുന്ന ജസ്ബയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് ഗുപ്തയാണ് പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ചിത്രത്തിന്റെ ഡിജിറ്റല്‍ മോഷന്‍ പോസ്റ്റര്‍ ഉടന്‍ പുറത്തുവരും എന്നും സംവിധായകന്‍ വെളിപ്പെടുത്തി. ജസ്ബയില്‍ ഇര്‍ഫാന്‍ ഖാന്‍ ആണ് ചിത്രത്തില്‍ ആഷിന്റെ നായകന്‍.

aiswarya

ചിത്രത്തില്‍ അഭിഭാഷകയുടെ വേഷത്തിലാണ് ആഷ്. സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊലീസുകാരനായിട്ടാണ് ഇര്‍ഫാന്‍ ഖാന്‍ അഭിനയിക്കുന്നത്. ഇര്‍ഫാന്‍ ഖാന്റെ അമ്മയായി ശബാന ആസ്മിയുമുണ്ട് ചിത്രത്തില്‍.

അതിഥി താരമായി ജോണ്‍ എബ്രഹാമും ജസ്ബയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയുടെ ട്രെയിലര്‍ ആഗസ്റ്റ് 20ന് ഇറങ്ങും. ഒക്ടോബര്‍ ഒന്‍പതിനാണ് ജസ്ബാ റിലീസ് ചെയ്യുന്നത്.

English summary
Actress Aishwarya Rai Bachchan and actor Irrfan Khan look serious and feisty in the new poster of their upcoming action-drama 'Jazbaa
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam