»   » കളിയാക്കലും ഗോസിപ്പുകളും കാര്യമാക്കുന്നില്ലെന്ന് ഐശ്വര്യ റായ്

കളിയാക്കലും ഗോസിപ്പുകളും കാര്യമാക്കുന്നില്ലെന്ന് ഐശ്വര്യ റായ്

Posted By: Sanviya
Subscribe to Filmibeat Malayalam

പുതുതലമുറയില്‍ എത്ര താരങ്ങള്‍ വന്നാലും ബോളിവുഡില്‍ ഐശ്വര്യ റായ് യുടെ നിറം മങ്ങില്ല. ഇന്നും ആ സ്ഥാനത്തിന് പഴയതിനേക്കാള്‍ തിളക്കമുണ്ട്. 43 വയസുകാരിയായ ഐശ്വര്യ ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാണ്, ഭാര്യയാണ് ബോളിവുഡിലെ ഒരു രാജകീയ കുടുംബത്തിലെ മരുമകളാണ്. അടുത്തിടെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ എത്തിയ ഐശ്വര്യ ചില വിവാദങ്ങളും നേരിട്ടു.

താന്‍ ഇതുവരെ നേടിയെടുത്ത അന്തസിനെ തന്നെ ബാധിക്കുന്ന തരത്തിലായിരുന്നു ആരോപണങ്ങള്‍. ഏറ്റവും പുതിയ ചിത്രമായ ഏയ് ദില്‍ ഹയ് മുഷ്‌കില്‍ എന്ന ചിത്രത്തില്‍ യുവനടന്‍ റണ്‍ബീര്‍ കപൂറുമായുള്ള റൊമാന്റിക് രംഗങ്ങളാണ് വിവാദത്തിലായത്. എന്നാല്‍ പുറത്തു വരുന്ന വിവാദങ്ങള്‍ ഒന്നും താന്‍ കാര്യമാക്കുന്നില്ലെന്ന് ഐശ്വര്യ റായ് പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്.

റിലീസ്

ഒക്ടോബര്‍ 28നാണ് ഏയ് ദില്‍ ഹയ് മുഷ്‌കില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഏറ്റവും മികച്ച പ്രതികരണങ്ങള്‍ ചിത്രത്തിന് ലഭിച്ചു.

വിവാദങ്ങള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച ചിത്രങ്ങളില്‍ ഇതുപോലുള്ള ആരോപണങ്ങളും ഗോസിപ്പുകള്‍ താന്‍ നേരിട്ടിട്ടുണ്ടെന്ന് ഐശ്വര്യ പറയുന്നു.

പ്രതീക്ഷിച്ചത് പോലെ

ഇപ്പോള്‍ സംഭവിക്കുന്ന ആരോപണങ്ങളും വിവാദങ്ങളും താന്‍ പ്രതീക്ഷിച്ചിരുന്നതായി ഐശ്വര്യ പറയുന്നു. അതുകൊണ്ട് കേട്ടപ്പോള്‍ ഞെട്ടല്‍ ഒന്നും ഉണ്ടായില്ല.

ഏയ് ദില്‍ ഹയ് മുഷ്‌കില്‍

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ റായ് ബച്ചന്‍, റണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Aishwarya Rai Bachchan Is NOT Shocked By Negative Responses Of Ae Dil Hai Mushkil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam