»   » ഐശ്വര്യ റായിയുടെ സ്ഥാനങ്ങളെല്ലാം ഈ നടി തട്ടിയെടുക്കുമോ?

ഐശ്വര്യ റായിയുടെ സ്ഥാനങ്ങളെല്ലാം ഈ നടി തട്ടിയെടുക്കുമോ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഐശ്വര്യ റായിയുടെ സ്ഥാനം ഈ ബോളിവുഡ് നടി തട്ടിയെടുത്തേക്കുമോ എന്നാണിപ്പോള്‍ എല്ലാവരും ഉററുനോക്കുന്നത്. മുന്‍ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് അന്താരാഷ്ട്ര പ്രശസ്തയുമാണ്. കാന്‍ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിദ്യമായ നടി ഹോളിവുഡ് ചിത്രത്തിലും തന്റെ സാന്നിദ്യമറിയിച്ചിട്ടുണ്ട്.

ഇതെല്ലാം ഐശ്വര്യയുടെ  പ്രശസ്തി വാനോളം ഉയര്‍ത്തി. ഐശ്വര്യ റായിയുടെ ഈ സ്ഥാനങ്ങളെല്ലാം മറ്റൊരു ബോളിവുഡ് നടിയ്ക്കു വഴിമാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്..

ഐശ്വര്യ റായ്

ആദ്യ ചിത്രം ഇരുവറിലൂടെ തന്നെ അഭിനയവും തനിക്ക് അനായാസം വഴങ്ങുമെന്നു തെളിയിച്ച നടിയാണ് ഐശ്വര്യ റായ്. മണി രത്‌നം ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഔര്‍ പ്യാര്‍ ഹോഗയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച ഐശ്വര്യറായിക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രശസ്ത സംവിധായകരുടെ ഒട്ടേറെ ചിത്രങ്ങളില്‍ ഐശ്വര്യറായ് അഭിനയിച്ചു.

പശസ്ത ബ്രാന്‍ഡുകളുടെ അംബാസഡര്‍ സ്ഥാനം

എെശ്വര്യയെ പിന്തള്ളി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അംബാസഡര്‍ സ്ഥാനമടക്കം ഒട്ടേറെ സ്ഥാനങ്ങള്‍ ഇനി ഈ നടിയ്ക്കായിരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ചില ബ്രാന്‍ഡ് അധികൃതര്‍ ഈ നടിയുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഐശ്വര്യ റായ് പറയുന്നു

മറ്റുളളവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുമ്പോള്‍ താന്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും ഹിന്ദി സിനിമയാണ് അവര്‍ക്ക് അവസരങ്ങള്‍ നേടിക്കൊടുത്തതെന്നുമാണ് മറ്റു നടിമാര്‍ അന്താരാഷ്ട്ര പ്രശസ്തരാവുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഐശ്വര്യറായ് പറഞ്ഞത്. ഇതിനിടെ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് ഐശ്വര്യ റായിയെ മാറ്റി പകരം സോനം കപൂറിനെ തിരഞ്ഞെടുത്തിരുന്നു.

ഐശ്വര്യയെ കടത്തിവെട്ടി മുന്നേറുന്ന നടി

ഐശ്വര്യ റായിയെ കടത്തിവെട്ടി മുന്നേറുന്നതു മറ്റാരുമല്ല ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ്. അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ ക്വാന്‍ട്ടിക്കോയിലൂടെയാണ് പ്രിയങ്കയെ ഹോളിവുഡ് പ്രേക്ഷകര്‍ക്കു പരിചയം .2015 ല്‍ ആരംഭിച്ച ഷോയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് അരംഭിച്ചത്. ഇതിലും പ്രിയങ്ക ചോപ്ര പങ്കെടുക്കുന്നുണ്ട്. ബോളിവുഡില്‍ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്ത പ്രിയങ്ക ചോപ്രയ്ക്ക് പത്മശ്രി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ആദ്യ ഹോളിവുഡ് ചിത്രം

പ്രിയങ്ക ചോപ്രയുടെ ആദ്യ ബോളിവുഡ് ചിത്രം ബേ വാച്ച് അടുത്ത വര്‍ഷം പുറത്തിറങ്ങും. സേത്ത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്കയ്ക്ക് മുഖ്യ റോളാണ് ലഭിച്ചിരിക്കുന്നത്. പ്രിയങ്ക ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണെത്തുന്നതെന്ന വാര്‍ത്തയുമുണ്ടായിരുന്നു. ഡ്വെയ്ന്‍ ജോണ്‍സണാണ് ലീഡ് റോളില്‍. ബോളിവുഡിലെ തിളക്കം ഹോളിവുഡിലും കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞത് ഇതിനു മുന്‍പ് ഐശ്വര്യ റായിക്കു മാത്രമായിരുന്നു.

ഐശ്വര്യ റായിയുടെ ഫോട്ടോസിനായി...

English summary
Is Aishwarya Rai Bachchan losing her importance? Well, could she? We all know that she is one of the most popular faces around the world. Her collaboration with international brands and her appearances at many international events including Cannes has surely helped her reaching a point, where no one can replace her!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam