»   » ഐശ്വര്യ റായിയുടെ ദു:ഖത്തിലും വിടാതെ ക്യാമറ കണ്ണുകള്‍, ചിത്രങ്ങള്‍ വൈറലാവുന്നു!!!

ഐശ്വര്യ റായിയുടെ ദു:ഖത്തിലും വിടാതെ ക്യാമറ കണ്ണുകള്‍, ചിത്രങ്ങള്‍ വൈറലാവുന്നു!!!

Posted By:
Subscribe to Filmibeat Malayalam

ഒരു പ്രശസ്ത ആയി പോയതില്‍ ചിലപ്പോള്‍ ഐശ്വര്യ റായ് ഏറ്റവുമതികം ദു:ഖിച്ച ദിവസം ഇന്നലെയായിരുന്നിരിക്കും. പിതാവിന്റെ മരണത്തില്‍ ദു:ഖിതയായ ഐശ്വര്യയെ തേടിയെത്തിയത് ആശ്വാസ വാക്കുകള്‍ ആയിരുന്നില്ല.

അര്‍ബുധ ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഐശ്വര്യയുടെ പിതാവ് കൃഷ്ണരാജ് റായ് കഴിഞ്ഞ ദിവസമാണ് നിര്യായതനായത്. പിതാവിന്റെ മരണത്തില്‍ ദു:ഖിതയായ ഐശ്വര്യയെ തേടിയെത്തിയത് ക്യാമറ കണ്ണുകള്‍ മാത്രമായിരുന്നു.

ഐശ്വര്യയുടെ പിതാവിന്റെ മരണം

അര്‍ബുധ ബാധിതനായ കൃഷ്ണരാജ് റായ് കഴിഞ്ഞ ആഴ്ചകളിലായി ആശുപത്രിയിലെ ത്രീവ പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം നിര്യതാനാവുകയായിരുന്നു.

മരണത്തില്‍ ദു:ഖിതയായ ഐശ്വര്യ

പിതാവിന്റെ മരണത്തില്‍ അതീവ ദു:ഖിതയായിരുന്നു ഐശ്വര്യ. എന്നാല്‍ ഇത് മനസിലാക്കാതെ ക്യാമറ കണ്ണുകള്‍ ഐശ്വര്യയെ പിന്തുടരുകയായിരുന്നു.

വൈറലായി ചിത്രങ്ങള്‍

പിതാവിന്റെ മരണം മുതലുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി വെള്ള വസ്ത്രമായിരുന്നു ധരിച്ചത്. കലങ്ങിയ കണ്ണുകളുമായി ഐശ്വര്യയുടെ വേദന മുഖത്ത് പ്രകടമാവുന്ന ചിത്രങ്ങളാണ് പ്രചരിച്ചിരുന്നത്.

പ്രതിഷേധവുമായി രംഗത്ത്

നടി ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലുടെ പങ്കുവെക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. 'ഇന്റര്‍നെറ്റില്‍ ഉടനീളമുള്ള ഐശ്വര്യയുടെ ദു:ഖിതയായിരിക്കുന്ന ചിത്രങ്ങളെ ബഹുമാനിക്കണമെന്നും' ഷഹീന്‍ പറയുന്നു.

മരണത്തിന്റെ ക്രൂരഭാവത്തെ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കണോ ?

പ്രശസ്തരുടെ കുടുംബത്തില്‍ മരണമുണ്ടാവുമ്പോള്‍ മാധ്യമങ്ങള്‍ ഇങ്ങനെ പിന്തുടരുന്നതിനെ എതിര്‍ക്കുകയായിരുന്നു ഷഹീന്‍. അതില്‍ എന്ത് യുക്തിയാണുള്ളതെന്നും തനിക്ക് അത് മനസിലാവുന്നില്ലെന്നും അവര്‍ പറയുന്നു.

താരങ്ങളുടെ ദു:ഖവും ആഘോഷിക്കപ്പെടുകയാണോ ?

താരങ്ങളുടെ ദു:ഖവും ഇത്തരത്തില്‍ ആഘോഷിക്കപ്പെടുകയാണ്. എന്തിനാണ് രക്ഷിതാവ് നഷ്ടപ്പെട്ടിരിക്കുന്ന ഒരാളുടെ ഫോട്ടോ എടുക്കുന്നതിന്റെ ആവശ്യമെന്നും ഷഹീന്‍ ചോദിക്കുന്നു.

മരണവും പാര്‍ട്ടി പോലെ ആഘോഷിക്കണോ ?

മരണം ആസ്വദിക്കപ്പെടാനുള്ളതല്ല. ഇത് പാര്‍ട്ടി കൊടുത്ത് ചിത്രങ്ങളെടുക്കാനുള്ള വേദിയുമല്ല. അത്തരം അവസരങ്ങളില്‍ നടിമാരുടെ ചിത്രങ്ങളെടുത്ത് സംഭവന ചെയ്യപ്പെടാനുള്ളതാണോ ? നമ്മള്‍ ഇനിയും മനുഷ്യത്വം പഠിക്കാന്‍ ബാക്കിയുണ്ട്.

English summary
While the pictures of Aishwarya Rai Bachchan, attending funeral of her father, are going viral everywhere, here's why Alia Bhatt’s sister Shaheen Bhatt is upset with the shutterbugs!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam