»   » ജയ ബച്ചനെ ആശ്വസിപ്പിച്ച് ഐശ്വര്യ റായ്, സ്വരച്ചേര്‍ച്ചയിലല്ലെന്ന് പറയുന്നവര്‍ ഇത് കാണൂ!

ജയ ബച്ചനെ ആശ്വസിപ്പിച്ച് ഐശ്വര്യ റായ്, സ്വരച്ചേര്‍ച്ചയിലല്ലെന്ന് പറയുന്നവര്‍ ഇത് കാണൂ!

Written By:
Subscribe to Filmibeat Malayalam

ഐശ്വര്യ റായിയും ജയ ബച്ചനും തമ്മില്‍ യോജിപ്പില്ലെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ആരാധ്യയെ താരം ഭര്‍തൃമാതാവില്‍ നിന്നും അകറ്റുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പാപ്പരാസികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഈ കുടുംബവുമായി ബന്ധപ്പെട്ട് നടക്കുന്ന വാര്‍ത്തകളെല്ലാം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. പാപ്പരാസികള്‍ വിടാതെ ഇവരെ പിന്തുടരാറുമുണ്ട്.

മമ്മൂട്ടിയാണ് മൈ സ്‌റ്റോറി ട്രെയിലര്‍ പുറത്തുവിട്ടത്, പൃഥ്വിക്കും പാര്‍വതിക്കും പിന്തുണയും അറിയിച്ചു

ജയ ബച്ചനും ഐശ്വര്യ റായിയും തമ്മില്‍ യോജിപ്പില്ലെന്ന വാദത്തെ അസ്ഥാനത്താക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതുവരെയുള്ള പ്രചാരണങ്ങളിലൊന്നും വാസ്തവമില്ലെന്ന് ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവും. അടുത്തിടെ അന്തരിച്ച പ്രമുഖ താരമായ ഷമ്മിയുടെ വിയോഗത്തില്‍ ആകെ തകര്‍ന്നിരിക്കുന്ന ജയ ബച്ചനെ ആശ്വസിപ്പിച്ച് മുഴുവന്‍ സമയവും ഐശ്വര്യ ഒപ്പമുണ്ടായിരുന്നു.

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പുതിയ തീരുമാനത്തിന് പിന്തുണയുമായി അവരെത്തി, പൃഥ്വി ആഗ്രഹിച്ചത് പോലെ

ജയ ബച്ചനെ ആശ്വസിപ്പിച്ച് ഐശ്വര്യ

ബോളിവുഡിലെ മുതിര്‍ന്ന അഭിനേത്രികളിലൊരാളായ ഷമ്മി അടുത്തിടെയാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് താരം മരണപ്പെട്ടത്. അമിതാഭ് ബച്ചനായിരുന്നു ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഷമ്മിയുടെ മരണവുമായി ബന്ധപ്പെട്ട് മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ജയ ബച്ചന്‍. അമ്മായി അമ്മയുടെ വിഷമം മനസ്സിലാക്കി ഐശ്വര്യ മുഴുവന്‍ സമയവും താരത്തിനൊപ്പമുണ്ടായിരുന്നു. ജയ ബച്ചനെ ആശ്വസിപ്പിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ പ്രചരിച്ച കാര്യങ്ങളിലൊന്നും തെല്ലും വാസ്തവമില്ലെന്ന് കൂടിയാണ് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നത്. ഇതോടെ താരത്തിന്റെ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. പ്രചരിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിലാണ് ആരാധകലോകം.

കരണ്‍ ജോഹര്‍ പറഞ്ഞത്

ലോകത്തെ മികച്ച അമ്മായിഅമ്മയാണ് ജയബച്ചനെന്നായിരുന്നു കരണ്‍ ജോഹര്‍ വിശേഷിപ്പിച്ചത്. അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും ആരാധ്യയുടെയും കാര്യങ്ങള്‍ക്കായിരുന്നു അവര്‍ എന്നും പ്രഥമ പരിഗണന നല്‍കിയിരുന്നത്. കുടുംബത്തിലെ പ്രധാന കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കി അവര്‍ എന്നും കൂടെയുള്ളതാണ് തന്റെ ശക്തിയെന്ന് അമിതാഭ് ബച്ചനും വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ അഭിമാന താരമായ ബിഗ് ബി ഇപ്പോഴും സിനിമയില്‍ സജീവമാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും സിനിമയില്‍ സജീവമാവുകയാണ്. മകളുടെ ജനനത്തോടെ സിനിമയില്‍ നിന്നും താരം ഇടവേളയെടുത്തിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി സിനിമാലോകവും ആരാധകരും ഒരേ പോലെ കാത്തിരിക്കുകയായിരുന്നു.

ഹോളി ആഘോഷങ്ങളില്‍ ഒരുമിച്ചായിരുന്നു

ഇത്തവണത്തെ ഹോളി ആഘോഷത്തില്‍ ജയ ബച്ചനൊപ്പമായിരുന്നു ഐശ്വര്യ റായിയും ആരാധ്യയും. അഭിഷേക് ബച്ചന്റെ സഹോദരിയായ ശ്വേത ബച്ചന്റെ മകള്‍ നവ്യ നവേലിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഹോളി ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ അഭിഷേക് ബച്ചന്‍ ഇത്തവണത്തെ ഹോളി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നില്ല. ഐശ്വര്യയായിരുന്നു ഇത്തവണത്തെ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് . പൂര്‍ണ്ണ പിന്തുണ നല്‍കി ജയബച്ചന്‍ മരുമകള്‍ക്കൊപ്പമുണ്ടായിരുന്നു. കുടുംബത്തിലെ കാര്യങ്ങള്‍ക്കാണ് താനിപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. പുതിയ സിനിമയുമായി സംവിധായകര്‍ സമീപിച്ചപ്പോഴായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.

പരസ്യമായി അഭിനന്ദിച്ചു

അഭിഷേക് ബച്ചന്റെ ഭാര്യയായി ബച്ചന്‍ കുടുംബത്തിലേക്ക് പ്രവേശിച്ച ഐശ്വര്യ റായിയെ സ്വാഗതം ചെയ്ത ജയ ബച്ചന്‍ മരുമകളെ പരസ്യമായി അഭിനന്ദിച്ചിരുന്നു. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ പെട്ടെന്നു തന്നെ ഐശ്വര്യ തങ്ങളുടെ കുടുംബവുമായി ഇണങ്ങിയെന്നായിരുന്നു അന്ന് ജയ ബച്ചന്‍ കോഫി വിത് കരണില്‍ കരണ്‍ ജോഹറിനോട് വ്യക്തമാക്കിയത്. തുടക്കത്തിലെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. സിനിമാലോകവും ആരാധകരും ഒരുപോലെ ഞെട്ടിയിരുന്നു ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നപ്പോള്‍. എന്നാല്‍ അന്ന് പ്രചരിച്ചതെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായതോടെ എല്ലാവര്‍ക്കും ആശ്വാസമായി.

ഒപ്പം ചേര്‍ന്നുനില്‍ക്കുന്നു

മറ്റൊരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയായിരുന്നിട്ടുകൂടി വളരെ പെട്ടെന്നാണ് ഐശ്വര്യ ഈ കുടുംബത്തിനൊപ്പം ചേര്‍ന്നത്. അവളെ എനിക്കിഷ്ടമാണ്, എന്നും ഞാനവളെ ഇഷ്ടപ്പെട്ടിരുന്നു, എല്ലാവരും ഒരുമിച്ചാവുമ്പോള്‍ കുടുംബത്തിനോടൊപ്പം ചേര്‍ന്നുനില്‍ക്കാനുള്ള അവളുടെ കഴിവിനെയാണ് താന്‍ എന്നും അംഗീകരിക്കുന്നതെന്നുമായിരുന്നു ജയ ബച്ചന്‍ വ്യക്തമാക്കിയത്. മരുമകളായല്ല മകളെപ്പോലെ തന്നെയാണ് അവളെ കരുതുന്നതെന്നും ജയ ബച്ചന്‍ അന്നേ വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് വ്യാജവാര്‍ത്തകളുമായി പാപ്പരാസികളെത്തിയത്. ഇരുവരും തമ്മില്‍ യോജിപ്പില്ലെന്നും സംസാരിക്കാറില്ലെന്നും ആരാധ്യയെ കാണാന്‍ പോലും ഐശ്വര്യ സമ്മതിക്കുന്നില്ലെന്നുമായിരുന്നു പ്രചരിച്ചത്. ആരാധ്യ എപ്പോഴും ഐശ്വര്യയുടെ അമ്മയായ വൃന്ദ റായിക്കൊപ്പമാണ് ഉണ്ടാവാറുള്ളതെന്നുമായിരുന്നു പാപ്പരാസികള്‍ പ്രചരിപ്പിച്ചത്.

സുഹൃത്തുക്കളെയും പരിഗണിക്കുന്നു

ബച്ചന്‍ കുടുബവുമായി പെട്ടെന്ന് തന്നെ ചേര്‍ന്നത് മാത്രമല്ല. കുടുംബത്തിലെ അംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പരിഗണിക്കാനും ആഷിന് അറിയാമെന്നും ജയ ബച്ചന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് മരുമകള്‍ മുന്നേറുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. ഐശ്വര്യയെപ്പോലൊരു അമ്മയെ ലഭിച്ചതില്‍ ആരാധ്യ ഭാഗ്യവതിയാണെന്ന് തനിക്ക് തന്നെ തോന്നിയിട്ടുണ്ടെന്നും ജയ ബച്ചന്‍ വ്യക്തമാക്കിയിരുന്നു. ആരാധ്യയുടെ കാര്യങ്ങള്‍ക്ക് പരിഗണന നല്‍കിയാണ് ഐശ്വര്യ സിനിമയില്‍പ്പോലും അഭിനയിക്കുന്നത്. മകളുടെ കാര്യത്തെക്കുറിച്ചോര്‍ത്ത് തനിക്ക് ആശങ്കയില്ലാത്തതിന് പിന്നില്‍ ഐശ്വര്യയാണെന്ന് അഭിഷേക് ബച്ചനും വ്യക്തമാക്കിയിരുന്നു. സിനിമയിലേക്ക് തിരിച്ചുവരുന്നതിനിടയില്‍ സംവിധായകരോടും ഐശ്വര്യ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കുടുംബത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നായിരുന്നു താരം വ്യക്തമാക്കിയത്.

English summary
Aishwarya Rai Bachchan's SWEET GESTURE For Jaya Bachchan Will Put Their SPAT Rumours To Rest

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam