ഐശ്വര്യ റായിയ്ക്ക് എങ്ങിനെ ഇത്രയും സൗന്ദര്യം കിട്ടി എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാ, തെളിവ് സഹിതം

ലോക സുന്ദരിമാര്‍ എത്ര തന്നെ മാറി വന്നാലും ഐശ്വര്യ റായി എന്ന പേര് മറക്കാനാവില്ല. ആ പട്ടത്തിന് ഇന്നും അര്‍ഹയാണ് ഐശ്വര്യ റായി എന്ന് നിസംശയം പറയാം. പ്രായം ഐശ്വര്യ റായി ബച്ചനെ സംബന്ധിച്ച് വെറും അക്കങ്ങള്‍ മാത്രമാണ്. കണ്ണുകളാണ് ഐശ്വര്യയില്‍ ഏറ്റവും ആകര്‍ഷണം. എവിടെ നിന്നാണ് ഐശ്വര്യയ്ക്ക് ഇത്രയധികം സൗന്ദര്യം ലഭിച്ചത്, അല്ലെങ്കില്‍ എങ്ങിനെയാണ് ഐശ്വര്യ ഇത്രമാത്രം സുന്ദരിയായി നിലനില്‍ക്കുന്നത് എന്ന ചോദ്യം പലപ്പോഴും ആരാധകര്‍ സ്വയം ചോദിച്ചിരിയ്ക്കാം. അതിന് ഉത്തരം കിട്ടി. തെളിവ് സഹിതം ആ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ റായി ബച്ചന്‍ അച്ഛനും അമ്മയ്ക്കും വിവാഹദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു പഴയ ചിത്രം പങ്കുവച്ചിരുന്നു. ആ ചിത്രത്തിനൊപ്പം ഐശ്വര്യയുടെ ഒരു പഴയ ചിത്രവും ചേര്‍ത്ത് വച്ച് നോക്കുമ്പോള്‍ ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഉത്തരം കിട്ടും. അതെ അമ്മ വൃന്ദ റായിയെ വാര്‍ത്തു വച്ചിരിയ്ക്കുകയാണ് ഐശ്വര്യ റായി. ഫോട്ടോയില്‍ ചുണ്ടിലെ ചായവും കഴുത്തിലെ മാലയും വരെ എല്ലാം ഒത്തുവരുമ്പോള്‍ ഇരുവരും തമ്മിലുള്ള സാമ്യം കുറച്ചുകൂടെ തെളിമയോടെ കാണാന്‍ സാധിയ്ക്കുന്നു. അച്ഛന്റെ വേര്‍പാടിന് ശേഷം അമ്മയ്‌ക്കൊപ്പമാണ് മിക്കപ്പോഴും ഐശ്വര്യ.

aiswaryaraiandmo

1994 ലാണ് ഐശ്വര്യ റായി ലോക സുന്ദരിപട്ടം ചൂടിയത്. മോഡലിങിലൂടെ അഭിനയത്തിലേക്ക് ഇറങ്ങിയ ഐശ്വര്യയുടെ ആദ്യ ചിത്രം മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആണ്. മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനായി എത്തിയത്. പക്ഷെ ഐശ്വര്യയെ പ്രേക്ഷകര്‍ക്ക് സ്വീകാര്യയാക്കി തീര്‍ത്തത് ജീന്‍സ് എന്ന തമിഴ് ചിത്രമാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തി. തുടര്‍ന്ന് ഹിന്ദിയില്‍ സജീവമാക്കുകയായിരുന്നു താരം. അഭിനയ മികവും ഡാന്‍സും മാത്രമല്ല പ്രണയ ഗോസിപ്പുകളും ഐശ്വര്യയെ പെട്ടന്ന് സെലിബ്രിറ്റിയാക്കി.

Recommended Video

തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്

2007 ലാണ് ഐശ്വര്യ റായി അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനെ വിവാഹം ചെയ്തത്. 2011 ല്‍ ഇവരുടെ ജീവിതത്തില്‍ ആരാധ്യയും എത്തി. മകള്‍ ജനിച്ചതിന് ശേഷമാണ് ഐശ്വര്യ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തത്. അഞ്ച് വര്‍ഷത്തിന് ശേഷം ജസ്ബ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചുവരവില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ അധികം സെലക്ടീവായ ഐശ്വര്യ റായി ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത് മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വം എന്ന തമിഴ് ചിത്രമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X