»   » രണ്‍ബീറിനോടൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഐശ്വര്യയ്ക്ക് വിനയായി.. ജയ ബച്ചന് കലിയടങ്ങുന്നില്ല!

രണ്‍ബീറിനോടൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഐശ്വര്യയ്ക്ക് വിനയായി.. ജയ ബച്ചന് കലിയടങ്ങുന്നില്ല!

Posted By: Nihara
Subscribe to Filmibeat Malayalam

ഐശ്വര്യ റായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഫെന്നി ഖാന്‍. ചിത്രം ഇതിനോടകം തന്നെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബോളിവുഡ് താരറാണിക്കൊപ്പം നായകനായി മാധവനെത്തുമെന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. താരത്തോടൊപ്പം അഭിനയിക്കാന്‍ ഐശ്വര്യ വിസമ്മതിച്ചുവെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഭാവനയ്ക്കും മഞ്ജു വാര്യരിനും പിന്നാലെ യുവനടിയേയും ഒതുക്കാന്‍ ശ്രമം നായികമാര്‍ക്ക് നിലനില്‍പ്പില്ലേ?

ദുല്‍ഖറിനെയും കാത്ത് ഇമ്രാന്‍ ഹാഷ്മിയുടെ നായിക, ബോളിവുഡ് അരങ്ങേറ്റം പൊളിക്കും

പിറന്നാള്‍ ദിനത്തിലും ദിലീപ് ഒപ്പമില്ല, ആശംസ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞു!

മാധവനെ പിന്തള്ളിയാണ് ചിത്രത്തിലെ നായകനാവാനുള്ള അവസരം രാജ്കുമാര്‍ റായിയെ തേടിയെത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടയിലാണ് പുതിയൊരു തീരുമാനവുമായി ആഷ് രംഗത്തെത്തിയിട്ടുള്ളത്. ഇന്റിമേറ്റ് സീനുകളില്‍ പഴയതു പോലെ അഭിനയിക്കാന്‍ കഴിയില്ലെന്നാണ് താരം അറിയിച്ചിട്ടുള്ളത്.

കിടപ്പറ രംഗങ്ങളോട് നോ പറഞ്ഞ് ഐശ്വര്യ റായ്

മുന്‍പ് യാതൊരു തരത്തിലുള്ള നിബന്ധനയും ഐശ്വര്യ സംവിധായകര്‍ക്ക് മുന്നില്‍ വെച്ചിരുന്നില്ല. തിരക്കഥയ്ക്ക് അനുസരിച്ചുള്ള രംഗങ്ങളില്‍ അഭിനയിക്കാന്‍ താരം തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്റെ തീരുമാനം ആകെ മാറ്റിയിരിക്കുകയാണ്.

രണ്‍ബീറുമായുള്ള ചൂടന്‍ രംഗങ്ങള്‍

ഐശ്വര്യ റായിയും രണ്‍ബീര്‍ കപൂറും നായികാ നായകന്‍മാരായെത്തിയ ഏ ദില്‍ കേ മുഷ്‌കില്‍ എന്ന ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ ബച്ചന്‍ കുടുംബത്തെ അസ്വസ്ഥമാക്കിയിരുന്നു. ഇനിയങ്ങോട്ട് അത്തരം രംഗങ്ങളോട് മുഖം തിരിച്ച് നില്‍ക്കാനുള്ള തീരുമാനത്തിലാണ് ആഷ് ഇപ്പോള്‍ എന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഫെന്നിഖാന്‍ സിനിമയിലെ രംഗങ്ങള്‍

ഫെന്നിഖാന്‍ ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ അത്തരത്തിലുള്ള നിരവധി രംഗങ്ങളുണ്ട്. രാജ് കുമാറാണ് ചിത്രത്തിലെ നായകന്‍.

അഭിനയിക്കാന്‍ വിസമ്മതിച്ചു

നായകനുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിന് ഐശ്വര്യ വിസമ്മതിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സ്വന്തം നിലപാട് വ്യക്തമാക്കുന്നു

നായകനുമായി ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളും കിടപ്പറ രംഗങ്ങളിലും അഭിനയിക്കില്ലെന്ന തീരുമാനത്തിലാണ് ഐശ്വര്യ ഇപ്പോള്‍. ഇത്തരമൊരു തീരുമാനം എടുത്തതിന് പിന്നിലെ കാരണം അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ചുംബന രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഭയം

ചുംബന രംഗങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് നില്‍ക്കുകയാണ് താരം ഇപ്പോഴെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഫെന്നിഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ തന്റെ ആശങ്ക താരം തന്നെ അണിയറ പ്രവര്‍ത്തകരുമായി പങ്കുവെക്കുകയും ചെയ്തുവത്രേ.

പ്രഥമ പരിഗണന കുടുംബത്തിന്

ബോളിവുഡിലെ നമ്പര്‍ വണ്‍ താരറാണിയാണെങ്കിലും ബച്ചന്‍ കുടുംബത്തിലെ മരുമകളായതോടു കൂടി ഐശ്വര്യ തന്റെ ചിന്താഗതികള്‍ക്കൊക്കെ മാറ്റം വരുത്തിയിരുന്നു. കുടബംത്തിന് പരിഗണന നല്‍കാന്‍ തുടങ്ങിയ താരം മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കാനും തുടങ്ങി.

അമ്മായിഅമ്മയുടെ ശാസന

അഭിഷേക് ബച്ചന്റെ മരുമകളായാണ്. ഐശ്വര്യ ബച്ചന്‍ കുടുംബത്തിലെത്തിയത്. താരത്തിന്റെ ചൂടന്‍ രംഗങ്ങള്‍ കണ്ട് ജയ ബച്ചന്‍ വിമര്‍ശിച്ചിരുന്നു. മുന്‍പ് സിനിമയ്ക്ക് വേണ്ടിയായിരുന്നു കിടപ്പറ രംഗങ്ങളും ചുംബനവുമൊക്കെ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്നത് കച്ചവടത്തിന്റെ ഭാഗമായി മാറിയെന്നും താരമാതാവ് പറയുന്നു.

അമിതാഭ് ബച്ചനും മുഖം തിരിച്ചു

മരുമകളും രണ്‍ബീര്‍ കപൂറും ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച രംഗങ്ങള്‍ അടങ്ങിയ ചിത്രത്തിന് നേരെ ബിഗ് ബിയും മുഖം തിരിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലറോ ടീസറോ കാണാന്‍ പോലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല.

ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു

ചിത്രത്തിലെ ചുംബന രംഗങ്ങളും കിടപ്പറ സീനുമൊക്കെ ഒഴിവാക്കുന്നതിനായി ബച്ചന്‍ കുടുംബം സംവിധായകനോട് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Aishwarya Rai Bachchan is in the news these days because of her upcoming film Fanney Khan. The movie also stars Anil Kapoor and Rajkummar Rao. The last time, Aishwarya Rai Bachchan made headlines was when she did some intimate scenes with Ranbir Kapoor in Ae Dil Hai Mushkil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X