»   » ഐശ്വര്യ റായിയ്ക്ക് ഇന്ന് 44-ാം പിറന്നാള്‍! ഭര്‍ത്താവ് അഭിഷേകിന്റെ സ്‌നേഹ സമ്മാനം ഇതാണ്!!!

ഐശ്വര്യ റായിയ്ക്ക് ഇന്ന് 44-ാം പിറന്നാള്‍! ഭര്‍ത്താവ് അഭിഷേകിന്റെ സ്‌നേഹ സമ്മാനം ഇതാണ്!!!

Posted By:
Subscribe to Filmibeat Malayalam

ഐശ്വര്യ റായി ഇന്ന് 44 -ാമത് പിറന്നാള്‍ ആഘോഷിക്കുകയാണ്. ബച്ചന്‍ കുടുംബത്തിലെ മരുമകളുടെ പിറന്നാള്‍ ആയാതിനാല്‍ തന്നെ വ്യത്യസ്തമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍. കുടുംബാംഗങ്ങള്‍ മാത്രമുള്ള സ്വകാര്യ ചടങ്ങായിട്ടാണ് പാര്‍ട്ടി നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരാവും! പേടിച്ചിട്ടാണോ മമ്മൂട്ടിയുടെ സിനിമ സര്‍പ്രൈസ് പുറത്ത് വിട്ടത്!!

അതിനിടെ ലോകസുന്ദരിയ്ക്ക് ആശംസകളുമായി ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ എത്തിയിരുന്നു. ബച്ചന്‍ കുടുംബത്തിലെ നല്ലൊരു മരുമകളായും ആരാധ്യയുടെ അമ്മയായും ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയായും ഇന്ത്യയ്ക്ക് അഭിമാനമായി നില്‍ക്കുന്ന ഐശ്വര്യയുടെ പിറന്നാള്‍ വിശേഷം ഇങ്ങനെയാണ്.

ഐശ്വര്യയയുടെ പിറന്നാള്‍

വിശ്വസുന്ദരി ഐശ്വര്യ റായിയുടെ പിറന്നാളാണ് നവംബര്‍ 1 ന്. 1973 ല്‍ ജനിച്ച ഐശ്വര്യയ്ക്ക് 44 വയസായിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് നടിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

അഭിഷേകിന്റെ സമ്മാനം

ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിന് മുന്നിലുണ്ട് അഭിഷേക് ബച്ചന്‍. എന്നാല്‍ അഭിഷേകിന്റെയും ഐശ്വര്യയുടെയും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന പരിപാടിയാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.

പിതാവിന്റെ മരണം

കഴിഞ്ഞ വര്‍ഷം അവസാനം മരിച്ച പിതാവിന്റെ മരണത്തില്‍ നിന്നും ഇനിയും ഐശ്വര്യ മോചിതയായിട്ടില്ല. അത്രയധികം അടുപ്പമായിരുന്നു അച്ഛനും മകളും തമ്മില്‍ അതിനാലാണ് പിറന്നാള്‍ പാര്‍ട്ടിയുടെ ആഡംബരം കുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അച്ഛന്റെ ഇഷ്ടങ്ങള്‍


എന്നാല്‍ ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷിക്കണമെന്ന ആവശ്യം മാതാവ് പറഞ്ഞിരിക്കുകയാണ്. കാരണം ഐശ്വര്യയുടെ പിതാവിന് ആഘോഷ ദിവസങ്ങള്‍ അതുപോലെ തന്നെ നടത്തണമെന്നായിരുന്നു. അതിനാല്‍ അങ്ങനെയായിരിക്കണമെന്ന് പറഞ്ഞിരിക്കുകയാണ്.

ഫന്നി ഖാന്‍

രാജ്കുമാര്‍ റാവുവും ഐശ്വര്യ റായിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഫന്നെ ഖാന്‍. ചിത്രത്തില്‍ അനില്‍ കപൂറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Abhishek has taken care of all the arrangements. Though it is only family, he wants things to be in place.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam