»   » ചര്‍മ്മം കണ്ടാല്‍ പ്രായം അറിയില്ല, പിറന്നാളുകാരി ഐശ്വര്യ റായിയുടെ ശരിയായ വയസ് എത്രയാണെന്ന് അറിയാമോ?

ചര്‍മ്മം കണ്ടാല്‍ പ്രായം അറിയില്ല, പിറന്നാളുകാരി ഐശ്വര്യ റായിയുടെ ശരിയായ വയസ് എത്രയാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

വിശ്വസുന്ദരി ഐശ്വര്യ റായിയുടെ സൗന്ദര്യം ദൈവം കനിഞ്ഞ് നല്‍കിയതാണെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. ബച്ചന്‍ കുടുംബത്തിലെ നല്ലൊരു മരുമകളായും ആരാധ്യയുടെ അമ്മയായും ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയായും ഇന്ത്യയ്ക്ക് അഭിമാനമായി നില്‍ക്കുന്ന ഐശ്വര്യ റായിയുടെ പിറന്നാളാണിന്ന്.

ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി പുറത്ത് വിട്ട ഇറാൻ സുന്ദരി മഹ്ലഗ ജബേരിയുടെ ആ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ?

1973 നവംബര്‍ 1 ന് കര്‍ണാടകയിലെ തുളു സംസാരിക്കുന്ന കുടുംബത്തിലായിരുന്നു ഐശ്വര്യ റായിയുടെ ജനനം. 1991 ല്‍ ഇന്റര്‍നാഷണല്‍ സൂപ്പര്‍ മോഡല്‍ കോണ്ടസ്റ്റില്‍ പങ്കെടുത്ത് കൊണ്ടാണ് ഐശ്വര്യയുടെ തുടക്കം. പിന്നീട് 1994 ല്‍ മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല.

ഐശ്വര്യ റായി

കര്‍ണാടകയിലെ തുളു സംസാരിക്കുന്ന കുടുംബത്തില്‍ കൃഷ്ണരാജ് റായിയുടെ മകളായി 1973 നവംബര്‍ 1 ന് ജനിച്ച ഐശ്വര്യ റായിയുടെ പിറന്നാള്‍ ഇന്നാണ്.

ഐശ്വര്യയുടെ പിറന്നാള്‍

ബോളിവുഡ് സുന്ദരിയായ ഐശ്വര്യ ഇന്ന് 44 -ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ഇന്ത്യന്‍ സിനിമാ ലോകം മുഴുവനും ഐശ്വര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.

ലോകസുന്ദരി

1994 ല്‍ മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യ റായി ഇന്നും അറിയപ്പെടുന്നത് ആ പട്ടത്തിലൂടെയാണ്. വിശ്വസുന്ദരിയെന്നും ലോക സുന്ദരിയെന്നും വിശേഷണങ്ങള്‍ ഒരുപാടാണ്.

ഐശ്വര്യ റായി ബച്ചന്‍

2007 ല്‍ ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഐശ്വര്യ റായി ബച്ചന്‍ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. വാവഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ സജീവമായിരിക്കുയാണ് ഐശ്വര്യ.

ഫന്നി ഖാന്‍

രാജ്കുമാര്‍ റാവുവും ഐശ്വര്യ റായിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഫന്നെ ഖാന്‍. ചിത്രത്തില്‍ അനില്‍ കപൂറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പുതിയ സിനിമ

ബ്യൂട്ടീഷനായ ഷഹനാസ് ഹുസൈന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ ഐശ്വര്യ റായി നായികയാവാന്‍ പോവുന്നു. എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. പൂജ ബോട്ടി സംവിധാനം ചെയ്യുന്ന സിനിമയിലഭിനയിക്കാന്‍ ഐശ്വര്യ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്!

English summary
Aishwarya Rai Bachchan celebrates her 44th birthday today and we look back at the film journey of the actor who is hailed for her beauty across the world. She shot to international fame after winning Miss World in 1994 but while picking up her film projects, Aishwarya has never shied away from going de-glam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam