ഐശ്വര്യ റായി ഈ വര്‍ഷം ദീപാവലി ആഘോഷിക്കില്ല, കാരണം എന്താണെന്നറിയാമോ?
ഓരോ വര്‍ഷവും ബച്ചന്‍ കുടുംബത്തിലെ ദീപാവലി ബോളിവുഡ് സിനിമാ ലോകത്തിന് ആഘോഷമാണ്. എല്ലാ സിനിമാ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ക്ഷണിച്ച് ആഘോഷമായി ബച്ചനും കുടുബവും ദീപാവിലി കൊണ്ടാടും.
എന്നാല്‍ ഈ വര്‍ഷം ഐശ്വര്യ റായി അത്തരം ആഘോഷങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണെന്ന് വാര്‍ത്തകള്‍. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഐശ്വര്യ റായിയുടെ അച്ഛന്‍ കൃഷ്ണരാജ് റായി അസുകം ബാധിച്ച് നമരിച്ചത്. ആ വേര്‍പാടില്‍ നിന്ന് ആഷ് ഇനിയും കരകയറിയിട്ടില്ല.

ഇത്തവണ ദ്വീപാവലി ആഘോഷമില്ല എന്ന് അമിതാഭ് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അതിന് പറ്റിയ ഒരു സാഹചര്യത്തിലല്ല ഉള്ളത് എന്നാണ് ബച്ചന്റെ വിശദീകരണം. ഒക്ടോബര്‍ 21 ന് അമിതാഭ് ബച്ചന്റെ പിറന്നാളായിരുന്നു. ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷവും ബച്ചന്‍ വേണ്ട എന്ന് വച്ചത് വാര്‍ത്തയായിരുന്നു.
അതേ സമയം ആഘോഷ ദിവസം എല്ലാവരും ഒത്തു ചേരും. ബച്ചന്‍ കുടുംബത്തിനൊപ്പം ആഷിന്റെ അമ്മയും പങ്കെടുക്കും. എന്നാല്‍ എല്ലാ വര്‍ഷത്തെയും പോലെയുള്ള പാര്‍ട്ടിയും ബഹളങ്ങളും ഒന്നും ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











