»   » നര്‍ഗിസിന്റെ ആ സൗന്ദര്യം ഇനി ഐശ്വര്യ റായിയിലൂടെ കാണാം! പഴയൊരു കിടിലൻ സിനിമ വീണ്ടും വരുന്നു!

നര്‍ഗിസിന്റെ ആ സൗന്ദര്യം ഇനി ഐശ്വര്യ റായിയിലൂടെ കാണാം! പഴയൊരു കിടിലൻ സിനിമ വീണ്ടും വരുന്നു!

Posted By:
Subscribe to Filmibeat Malayalam

ഐശ്വര്യ റായി നായികയായി അഭിനയിക്കുന്ന ഫന്നി ഖാന്‍ എന്ന സിനിമ റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. അതിനിടെ ഐശ്വര്യയുടെ ആരാധകര്‍ക്ക് സന്തോഷ വര്‍ത്ത വന്നിരിക്കുകയാണ്. ഐശ്വര്യ നായികയാവാന്‍ പോവുന്ന പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

2018 മമ്മൂക്കയിലൂടെ തുടങ്ങി, 'എഡ്ഡിയുടെ മാസിന്' പിന്നാലെ ഡെറിക് അബ്രാഹം സന്തതികളുമായി വരുന്നു!

മുന്‍കാല നായിക നര്‍ഗിസിന്റെ പഴയ സിനിമ റീമേക്ക് ചെയ്യാന്‍ പോവുകയാണ്. സിനിമയില്‍ നായികയായി അഭിനയിക്കുന്നത് ഐശ്വര്യയാണെന്നാണ് പുതിയ വിവരങ്ങള്‍. ചിത്രത്തില്‍ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഐശ്വര്യ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ നിര്‍മാതാവ് തന്നെ വാര്‍ത്ത സ്ഥിതികരിച്ചിരിക്കുകയാണ്.

റീമേക്ക് സിനിമ

1967 ല്‍ റിലീസ് ചെയ്ത റാത് ഔര്‍ ദിന്‍ എന്ന സിനിമയുടെ റീമേക്കുമായിട്ടാണ് ഐശ്വര്യ റായി വരുന്നത്. ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നത് നര്‍ഗിസായിരുന്നു. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ദേശീയ പുരസ്‌കാരം

സിനിമയില്‍ ഒരു സ്ത്രീയുടെ കഷ്ടപാടുകളും മറ്റുമായിരുന്നു കാണിച്ചിരുന്നത്. ശേഷം ദേശീയ പുരസ്‌കാരം വരെ സിനിമയിലെ അഭിനയത്തിലൂടെ നേടിയിരുന്നു. ഇനി ഐശ്വര്യ റായി ആ കഥാപാത്രത്തെ എത്ര മനോഹരമാക്കുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഐശ്വര്യയ്ക്ക് വെല്ലുവിളിയാണ്

സിനിമയില്‍ ഐശ്വര്യ റായി അഭിനയിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക് നിര്‍മാതാവ് പ്രാന അറോറ വ്യക്തമാക്കിയിരിക്കുകയാണ്. നര്‍ഗിസിനെ പോലെ അഭിനയിക്കുന്നതിന് ഐശ്വര്യ റായിയുടെ മുന്നില്‍ കടുത്ത വെല്ലുവിളിയാണുള്ളതെന്നും പ്രാന പറയുന്നു. റാത് ഔര്‍ ദിന്‍ എന്ന സിനിമയിലൂടെ നര്‍ഗിസ് ആരാധകര്‍ക്കിടയില്‍ ഇന്നും ജീവിക്കുകയാണെന്നും സിനിമ നിര്‍മ്മിക്കുന്നതിലുള്ള സന്തോഷവും നിര്‍മാതാവ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഹിറ്റായ പാട്ട്


നര്‍ഗിസിനെ ഇന്നും ഓര്‍ത്തിരിക്കുന്നത് സിനിമയിലെ ഹിറ്റായ പാട്ടിലൂടെയാണ്. പുതിയ സിനിമയിലും ഓര്‍ജിനല്‍ സോംഗ് തന്നെ കൊണ്ടു വരാനുള്ള തീരുമാനമാണ് അണിയറ പ്രവര്‍ത്തകര്‍ എടുത്തിരിക്കുന്നത്.

ഇരട്ട കഥാപാത്രങ്ങളാണോ?

ഐശ്വര്യ നായികയാവുന്ന പുതിയ സിനിമയില്‍ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്ന് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
ക്കുകയാണ്. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വന്ന് തുടങ്ങുന്നതെയുള്ളു.

പുതിയ സിനിമ


വര്‍ഷങ്ങള്‍ക്ക് ശേഷം അനില്‍ കപൂറും ഐശ്വര്യ റായിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഫന്നി ഖാന്‍. ചിത്രീകരണം പൂര്‍ത്തിയായ സിനിമ അടുത്ത് തന്നെ റിലീസിനൊരുങ്ങുകയാണ്. സിനിമയില്‍ രാജ്കുമാര്‍ റാവുവാണ് ഐശ്വര്യയുടെ നായകനായി അഭിനയിക്കുന്നത്.

English summary
Aishwarya Rai Bachchan Will Reprise Nargis' Iconic Role In 'Raat Aur Din' Remake

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X