»   » ഇത്തവണ ഹോളി ആഷോഷമില്ലാതെ ബച്ചന്‍ കുടുംബം, പിന്നില്‍ ദു:ഖകരമായ വാര്‍ത്ത

ഇത്തവണ ഹോളി ആഷോഷമില്ലാതെ ബച്ചന്‍ കുടുംബം, പിന്നില്‍ ദു:ഖകരമായ വാര്‍ത്ത

Posted By:
Subscribe to Filmibeat Malayalam

വര്‍ണങ്ങള്‍ വാരിയെറിഞ്ഞ് നിറങ്ങളുടെ ഉത്സവമായ ഹോളി തിങ്കളാഴ്ച നാടു മുഴുവന്‍ ആഘോഷിക്കുമ്പോള്‍ ബച്ചന്‍ കുടുംബം ഇത്തവണ ഹോളി ആഘോഷങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണ്.

എല്ലാ വര്‍ഷവും ഹോളി ആഷോഷങ്ങള്‍ക്ക് ബച്ചന്‍ ഫാമിലി മുന്നില്‍ നില്‍ക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടാവില്ല. കാരണം ഇതാണ്.

ഇത്തവണ ആഘോഷങ്ങളില്ല

ഐശ്വര്യ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് സുഖമില്ലാതെ ഐസിയുവിലാണ്. ഇതാണ് ബച്ചന്‍ കുടുംബം ആഘോഷങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ കാരണമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍

ഐശ്വര്യ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ്

ഐശ്വര്യയുടെ പിതാവ് ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ അഡ്മിറ്റാണ്. ജനുവരിയില്‍ മുതല്‍ കൃഷ്ണരാജിനെ സുഖമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പരിപാടികളെല്ലാം മാറ്റി കുടുംബം ഒന്നിച്ച്

പിതാവിന് സുഖമില്ലാത്തതിനെ തുടര്‍ന്ന അടുത്തിടെ ഐശ്വര്യ ദുബായിലെ അവധിക്കാല പരിപാടികളും മറ്റ് പരിപാടികളെല്ലാം തന്നെ ഒഴിവാക്കിയിരുന്നു.

English summary
Aishwarya Rai Bachchan's father Krishnaraj Rai, who was admitted to the Lilavati Hospital in Mumbai, is reportedly in critical condition.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam