»   » ഇതാണ് യഥാര്‍ത്ഥ കുടുംബം!തിരക്കുകള്‍ക്കിടയിലും താരങ്ങള്‍ കുടുംബത്തിന് പ്രധാന്യം കൊടുക്കുന്നത് കാണണോ?

ഇതാണ് യഥാര്‍ത്ഥ കുടുംബം!തിരക്കുകള്‍ക്കിടയിലും താരങ്ങള്‍ കുടുംബത്തിന് പ്രധാന്യം കൊടുക്കുന്നത് കാണണോ?

By: Teresa John
Subscribe to Filmibeat Malayalam

ഐശ്വര്യ റായിയും മകള്‍ ആരാധ്യയുടെയും ക്യൂട്ട് ചിത്രം അഭിഷേക് ബച്ചന്‍ പങ്കുവെച്ചിരിക്കുകയാണ്. മകള്‍ ആരാധ്യയോടൊപ്പം ഐശ്വര്യ ഊഞ്ഞാലാടുന്ന ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമിലുടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

അടുത്ത കാലത്ത് ഐശ്വര്യയുടെയും മകളുടെയും പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും ഏറ്റവും മനോഹരമായ ചിത്രമിതാണെന്നാണ് എല്ലാവരു പറയുന്നത്. പുറം തിരിഞ്ഞിരിക്കുന്ന ചിത്രമാണെങ്കിലും പെട്ടെന്ന് തന്നെ ഐശ്വര്യ ആണെന്ന് മനസിലാക്കാം.

aishwarya-rai-daughter-aaradhya

കുടുംബത്തോടൊപ്പം അവധി ആഘോഷത്തിനിടെ എടുത്ത ചിത്രമാണിത്. ചിത്രത്തിന് സന്തോഷമാണെന്നാണ് അഭിഷേക് കമന്റിട്ടിരിക്കുന്നത്. തിരക്കുള്ള താരങ്ങളാണെങ്കിലും ഇരുവരും കുടുംബത്തിനാണ് പ്രധാന്യം കൊടുക്കുന്നതെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമായിരിക്കുകയാണ്.

കാന്‍ ചലച്ചിത്ര മേളയില്‍ ഐശ്വര്യക്കൊപ്പം ആരാധ്യ പങ്കെടുത്തിരുന്നെങ്കിലും അഭിഷേകിന് പരിപാടിക്കെത്താന്‍ പറ്റിയിരുന്നില്ല. മാത്രമല്ല ഐശ്വര്യയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ ആഘോഷങ്ങളെല്ലാം മാറ്റി വെച്ചിരിക്കുകയായിരുന്നു.

Happiness.

A post shared by Abhishek Bachchan (@bachchan) on Jun 22, 2017 at 11:44am PDT

English summary
Aishwarya Rai Bachchan, daughter Aaradhya take to swings and Abhishek captures this happy holiday moment
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam