»   » ഐശ്വര്യാറായ് ഗായികയാകുന്നു

ഐശ്വര്യാറായ് ഗായികയാകുന്നു

Posted By:
Subscribe to Filmibeat Malayalam

അമിതാഭ് ബച്ചനു പിന്നാലെ ബച്ചന്‍ കുടുംബത്തിലെ മരുമകള്‍ ഐശ്വര്യാറായിയും പിന്നണിഗായികയാകുന്നു. ഐശ്വര്യാറായി സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് പിന്നണിഗായികയാകുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ജസ്ബയിലൂടെ ബോളിവുഡിലേക്ക് നായികയായി തിരികെ എത്തുകയാണ് ആഷ്. മനോഹരമായ ശബ്ദത്തിനുടമയാണ് ഐശ്വര്യാറായി. അതുകൊണ്ട് തന്നെ ആഷിന് പാടാനും കഴിഞ്ഞേക്കുമെന്നാണ് സഞ്ജയ് ഗുപ്ത പറയുന്നത്.

aishwarya-rai-celebrated-karva-chauth-online-241126.jpg

നിങ്ങള്‍ പ്രതീക്ഷിക്കാത്തതാണ് ജസ്ബയിലെ സംഗീതമെന്ന് നേരത്തേ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു . ആഷിനെ നായികയും ഗായികയുമായാണ് ഐശ്വര്യാറായ് തിരിച്ചെത്തുന്നത്

ജസ്ബയില്‍ ഇര്‍ഫാന്‍ ഖാന്‍ ആണ്  ആഷിന്റെ നായകന്‍. ചിത്രത്തില്‍ അഭിഭാഷകയുടെ വേഷത്തിലാണ് ആഷ്.ഒക്ടോബര്‍ ഒന്‍പതിനാണ് ജസ്ബാ റിലീസ് ചെയ്യുന്നത്.

English summary
Bollywood diva Aishwarya Rai Bachchan has made headlines ever since her comeback flick "Jazbaa" was announced. She is in the spotlight once again as she will reportedly also be singing in the Sanjay Gupta directorial.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam