»   » ജയ ബച്ചന്റെ എല്ലില്ലാത്ത നാക്ക് കാരണം നാണം കെട്ട് ഐശ്വര്യ റായ്..പൊതുവേദിയിലെ പെരുമാറ്റം ഇങ്ങനെയോ ???

ജയ ബച്ചന്റെ എല്ലില്ലാത്ത നാക്ക് കാരണം നാണം കെട്ട് ഐശ്വര്യ റായ്..പൊതുവേദിയിലെ പെരുമാറ്റം ഇങ്ങനെയോ ???

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമാ ലോകത്ത് പ്രധാനപ്പെട്ട താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഭാര്യയും മകനും മരുമകളും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്കും താല്‍പര്യമാണ്. പാപ്പരാസികള്‍ ഏറെ പിന്തുടരുന്ന താരകുടുബം കൂടിയാണ് ഇവരുടേത്.

താരപുത്രനായതു കൊണ്ട് മാത്രം നില നില്‍പ്പില്ല..മുതിര്‍ന്ന നടന്റെ ഈ ഒളിയമ്പ് ആര്‍ക്ക് നേരെയാ ??

വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന് കാവ്യയ്‌ക്കൊപ്പമില്ലാതെ ദിലീപ്, ജാമ്യമില്ല..ജയിലില്‍ തുടരും

പൊതുവേദികളില്‍ പൊതുവേ സംയമനം പാലിക്കുന്നവരാണ് ഈ കുടുംബത്തിലെ മുന്നു പേരും എന്നാല്‍ ജയ ബച്ചന്‍ അങ്ങനെയല്ല. ഉള്ളത് ഉള്ളത് പോലെ വെട്ടിത്തുറന്ന് പറയും. ഇവരുടെ ഈ സ്വഭാവം പലപ്പോഴും മറ്റുള്ളവര്‍ക്ക് തലവേദനയായി മാറിയിട്ടുമുണ്ട്.

കുടുംബാംഗങ്ങളെ വിഷമിപ്പിക്കുന്ന പെരുമാറ്റം

പൊതു ചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ സ്വയം നിയന്ത്രണം വിടുന്ന തരത്തില്‍ പെരുമാറുന്ന ജയ ബച്ചന്റെ സ്വഭാവം പലപ്പോഴും കുടുംബാംഗങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പെരുമാറുമ്പോഴാണ് ഇത് കൃത്യമായി പുറത്തുവരുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയിരുന്നു.

ഫോട്ടോ എടുക്കുന്നതിനിടയില്‍ സംഭവിച്ചത്

ഫോട്ടോയെടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ മരുമകളുടെ പേര് വിളിച്ചത് ജയ ബച്ചന് ഇഷ്ടമായില്ല. അവള്‍ നിങ്ങളുടെ സുഹൃത്താണോയെന്ന മറുചോദ്യമാണ് ജയബച്ചന്‍ ഉയര്‍ത്തിയത്.

മൂര്‍ച്ചയുള്ള നാക്ക്

ജയ ബച്ചന്‍െ പെരുമാറ്റം പലപ്പോഴും ബച്ചന്‍ കുടുംബത്തിനെ വിഷമിപ്പിക്കാറുണ്ടെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പ്രമുഖ മാധ്യമവും ഇക്കാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പൊതുവേദിയില്‍ സംയമനത്തോടെ

പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ വരെ സംയമനത്തോടെയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും പെരുമാറുന്നത്. പൊതുവേദികളില്‍ വെച്ച് ഇരുവരും വഴക്കിടാറില്ല.

കഴിഞ്ഞ ദിവസം സംഭവിച്ചത്

ഐശ്വര്യാ റായ്‌ക്കൊപ്പം ജയ ബച്ചനും പങ്കെടുത്തിരുന്ന ഒരു ചടങ്ങില്‍ ഫോട്ടോയെടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ മരുമകളെ പേര് വിളിച്ച് സംബോധന ചെയ്തതിന് ജയ ബച്ചന്‍ അയാളോട് തട്ടിക്കയറിയിരുന്നു.

ഐശ്വര്യ നിന്റെ സഹപാഠിയാണോ

മരുമകളെ പേര് വിളിച്ച് സംബോധന ചെയ്ത ഫോട്ടോഗ്രാഫറോട് അവളെ നിനക്ക് അറിയുമോ, നിന്റെ ക്ലാസ്‌മേറ്റാണോ അവള്‍ എന്നും ജയ ബച്ചന്‍ ചോദിച്ചിരുന്നു.

പ്രതികരിക്കാതെ ഐശ്വര്യ

ഭര്‍തൃമാതാവിന്റെ പ്രകടനം കണ്ടിട്ടും സംയമനം പാലിച്ച് നില്‍ക്കുകയായിരുന്നു ഐശ്വര്യ. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന തരത്തില്‍ മാറി നില്‍ക്കുകയായിരുന്നു താരം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Once some excited photographers referred to her bahu as 'Ash'. And Jaya got pretty miffed with it and replied by saying, "Is she your friend?" A similar incident happened at Esha Deol's Godh Bharai. Now, a source has revealed to a daily that because of Jaya's behaviour, her family often feels embarrasse.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam