»   » ബോളിവുഡ് താരങ്ങള്‍ വിദേശത്ത് ന്യു ഇയര്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു!

ബോളിവുഡ് താരങ്ങള്‍ വിദേശത്ത് ന്യു ഇയര്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു!

By: Sanviya
Subscribe to Filmibeat Malayalam

എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ബോളിവുഡ് താരങ്ങളുടെ ന്യൂ ഇയര്‍ ആഘോഷം ഗംഭീരമായിരുന്നു. മിക്ക താരങ്ങളുടെയും ആഘോഷം വിദേശത്തായിരുന്നു. ഐശ്വര്യ റായ് ബച്ചന്‍, കത്രീന കൈഫ്, ഹൃത്വിക് റോഷന്‍, സുശാന്ത് സിങ് രാജ്പുത് തുടങ്ങിയ താരങ്ങളെല്ലാം വിദേശ രാജ്യങ്ങളില്‍ ന്യൂ ഇയര്‍ ആഘോഷിച്ചു.

കരീന കപൂര്‍ മാത്രം ഇത്തവണത്തെ ആഘോഷം ഇവിടെ തന്നെയായിരുന്നു. കുഞ്ഞ് ജനിച്ചിട്ട് അധിക ദിവസങ്ങള്‍ കഴിയാത്തതുക്കൊണ്ട് തന്നെ സഹോദരി കരിഷ്മ കപൂറിന്റെയും കസിന്‍ രണ്‍ബീര്‍ കപൂറിന്റെയുമൊപ്പം ആഘോഷിച്ചു. താരങ്ങളുടെ ഗംഭീര ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബച്ചന്‍സ്

ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍ മകള്‍ ആരാദ്യയുടെയും ഇത്തവണത്തെ ന്യൂ ഇയര്‍ ആഘോഷം ദുബായിലായിരുന്നു. ലെബനീസ് സിങര്‍ നാന്‍സി അജ്രാമിനൊപ്പമുള്ള ഫോട്ടോയും ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ദീപിക പദുക്കോണ്‍

ബോളിവുഡ് മുന്‍നിര താരമായ ദീപിക പദുക്കോണും ഇത്തവണത്തെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ദുബായിലായിരുന്നു. ട്രെയിനര്‍ യാസ്മിന്‍ കറാച്ചിവാളയ്‌ക്കൊപ്പമുള്ള ദീപികയുടെ കിടിലന്‍ ഫോട്ടോയും ഇന്‍സ്റ്റഗ്രാമിലുണ്ട്.

കരീന കപൂര്‍

സഹോദരി കരിഷ്മയുടെയും കസിന്‍ റണ്‍ബീര്‍ കപൂറിനുമൊപ്പമായിരുന്നു കരീന കപൂറിന്റെ ഇത്തവണത്തെ ന്യൂ ഇയര്‍ ആഘോഷം. ഡിസംബര്‍ 20നാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും കുഞ്ഞ് ജനിക്കുന്നത്. തൈമൂര്‍ അലി എന്നാണ് കുഞ്ഞിന്റെ പേര്.

കത്രീന കൈഫ്

കത്രീന കൈഫിന്റെ ന്യൂ ഇയര്‍ ആഘോഷം ലണ്ടനിലായിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നടി കുടുംബത്തിനൊപ്പം ഹോളി ഡേ ആഘോഷിക്കാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ ലണ്ടനില്ലെത്തിയിട്ടുണ്ട്.

ജാക്ലിന്‍ ഫെര്‍ണാണ്ടസ്

നടി ജാക്ലിന്‍ ഫെര്‍ണാണ്ടസിന്റെ എല്ലാ വര്‍ഷത്തെയും ന്യൂ ഇയര്‍ ആഘോഷം ദുബായിലോ അല്ലെങ്കില്‍ ലണ്ടനിലോ ആയിരിക്കും. ഇത്തവണ ഫ്രാന്‍സില്‍ വച്ചായിരുന്നു. നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.

പ്രിയങ്ക ചോപ്ര

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ന്യൂ ഇയര്‍ ആഘോഷവും വിദേശത്തായിരുന്നു

English summary
Aishwarya Rai, Kareena, Deepika, Katrina & Others Celebrated The New Year!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam