»   » റാണി മുഖര്‍ജിയുടെ ജീവിതം മാറ്റി മറിച്ച ആ സിനിമ ഐശ്വര്യാ റായ് വേണ്ടെന്നു വെച്ചതായിരുന്നു!

റാണി മുഖര്‍ജിയുടെ ജീവിതം മാറ്റി മറിച്ച ആ സിനിമ ഐശ്വര്യാ റായ് വേണ്ടെന്നു വെച്ചതായിരുന്നു!

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബോളിവുഡിലെ എക്കാലത്തെയും മികച്ച താരറാണികളിലൊരാളായ റാണി മുഖര്‍ജിയുടെ കരിയര്‍ മാറ്റി മറിച്ച ആ ചിത്രം ഐശ്വര്യ റായ് വേണ്ടെന്നു വെച്ചതായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് പ്രമുഖ മാധ്യമമാണ് ഇപ്പോള്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്.

  സൗബിനെ എടുത്തിട്ട് പെരുമാറുന്നത് കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല.. വല്ലാതെ സങ്കടമായി!

  തുടക്കം മമ്മൂട്ടിക്കൊപ്പം തന്നെ.. അന്ന് വഴക്ക് പറഞ്ഞതിനു കാര്യമുണ്ടായി!

  65 വയസ്സുള്ള അച്ഛനായി മമ്മൂട്ടി തകര്‍ക്കും.. ലിച്ചി മാപ്പ് പറയേണ്ട കാര്യമില്ലായിരുന്നു!

  സിനിമയില്‍ സജീവമായ കാലം മുതല്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന അഭിനേത്രിയാണ് റാണി മുഖര്‍ജി. ആമിര്‍ കാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങി മുന്‍നിര നായകര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം ഈ അഭിനേത്രിക്ക് ലഭിച്ചിരുന്നു.

  ഐശ്വര്യ നിരസിച്ച സിനിമ

  തുടക്കത്തില്‍ നായികയായി സംവിധായകന്‍ മനസ്സില്‍ കണ്ടിരുന്നത് ഐശ്വര്യയെ ആയിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താരം വിസമ്മതിക്കുകയായിരുന്നു. ഇത് തന്റെ സിനിമാ ജീവിതത്തെ തന്നെ മാറ്റി മറിച്ച സംഭവമായിരുന്നുവെന്ന് താരം പറയുന്നു.

  ആ ചിത്രം ഇതായിരുന്നു

  കുഛ് കുഛ് ഹോത്താഹെ എന്ന ചിത്രമായിരുന്നു അത്. തന്റെ സിനിമാ ജീവിതത്തില്‍ തന്നെ ആകെ വഴിത്തിരിവായ ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തെ മാറ്റി നിര്‍ത്തി തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്ന് താരം പറയുന്നു.

  തുടക്കക്കാരിയില്‍ നിന്നും പ്രതീക്ഷിച്ചില്ല

  ഷാരൂഖ് ഖാനും കജോളും തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ആ ചിത്രം പുറത്തിറങ്ങിയത്. ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു അത്. തുടക്കക്കാരിയില്‍ നിന്നും ഇത്ര മികച്ച പ്രകടനം പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല.

  പ്രശസ്തയാക്കിയ ഗാനം

  ചിത്രത്തിലെ ഗാനങ്ങള്‍ ഏറ െപ്രശസ്തമായിരുന്നു. ചിത്രം പുറത്തിറങ്ങിയ സമയത്ത് കണ്ടാല ഗേള്‍ എന്നായിരുന്നു ചിലര്‍ തന്നെ വിശേഷിപ്പിച്ചത്. പാട്ടുകളുടെ രംഗവും മികച്ച രീതിയിലാണ് ചിത്രീകരിച്ചത്.

  സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു

  പ്രത്യേകിച്ച് ഒരു താരത്തിനൊപ്പം എന്നതിനും അപ്പുറത്ത് മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം ഇരുപതു വര്‍ഷത്തെ സിനിമാജീവിതത്തില്‍ നിന്നും തനിക്ക് ലഭിച്ചിരുന്നുവെന്നും റാണി മുഖര്‍ജി പറയുന്നു.

  ആത്മാര്‍ത്ഥതയ്ക്ക് മുന്നില്‍

  ബോളിവുഡിലെ ഖാന്‍ ത്രയങ്ങളില്‍ എല്ലാവര്‍ക്കൊപ്പവും അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നും റാണി പറയുന്നു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പം റാണി മുഖര്‍ജി അഭിനയിച്ചിരുന്നു.

  തിരിച്ചുവരവിനെക്കുറിച്ച്

  നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷവതിയാണ് താനെന്ന് റാണി മുഖര്‍ജി പറയുന്നു.ചിത്രത്തെക്കുറിച്ച് ഓര്‍ത്ത് ആകെ ടെന്‍ഷനുണ്ടെന്നും താരം പറയുന്നു.

  ഇടവേള എടുത്തതിന് പിന്നില്‍

  വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായിരുന്നു താരം. പ്രസവത്തോടനുബന്ധിച്ചാണ് സിനിമയില്‍ നിന്നും മാറി നിന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നത്.

  English summary
  Kuch Kuch Hota Hai. Talking about the same, Rani Mukerji says, "In the industry, you always look for that one big successful film and say, ‘from this film, that person never looked back.' But if don't look back, how will you know how has your journey been and how it is going to be ahead."

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more