»   » നോ..ആ സമയത്ത് എന്റെ ചുണ്ടുകള്‍ സീല്‍ ചെയ്തിരിക്കുകയായിരുന്നു; ഐശ്വര്യ റായുടെ ഓട്ടോഗ്രാഫ് വൈറലാവുന്നു

നോ..ആ സമയത്ത് എന്റെ ചുണ്ടുകള്‍ സീല്‍ ചെയ്തിരിക്കുകയായിരുന്നു; ഐശ്വര്യ റായുടെ ഓട്ടോഗ്രാഫ് വൈറലാവുന്നു

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടി ഐശ്വര്യ റായിയുടെ പഴയ ഓട്ടോഗ്രാഫ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനൊപ്പം ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന രംഗങ്ങള്‍ വൈറലാവുകയും ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തതിന്റെ പിന്നാലെയാണ് താരത്തിന്റെ ഓട്ടോഗ്രാഫും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് .

സ്‌നേഹ ബന്ധങ്ങളെയും തന്റെ കഴിവുകളെയും ഇഷ്ടങ്ങളെയും കുറിച്ചൊക്കെയാണ് താരം ഇതില്‍ പരാമര്‍ശിക്കുന്നത്.

ഐശ്വര്യ റായ് പറയുന്നു -ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍

സ്‌നേഹത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് , ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ തന്റെ താത്പര്യങ്ങള്‍ തുടങ്ങിയവയാണ് ഐശ്വര്യ ഓട്ടോ ഗ്രാഫില്‍ പറയുന്നത്.

സ്നേഹത്തിലാവുക എന്നാല്‍ എത്ര മനോഹരമാണ്

സ്‌നേഹത്തിലാവുക എന്നാല്‍ എത്ര മനോഹരമാണ് എന്നാണ് ഐശ്വര്യയുടെ ഓട്ടോഗ്രാഫിന്റെ ആദ്യത്തെ വാചകം. ഇതെഴുതുമ്പോള്‍ ലോക സുനന്ദി ആരെ കുറിച്ചാണ് ഓര്‍ത്തതെന്ന് അറിയില്ലെങ്കിലും വളരെ മനോഹരമായാണ് ഐശ്വര്യ ഇങ്ങനെ എഴുതിയിരിക്കുന്നത്.

ഐശ്വര്യയുടെ ആഗ്രഹം

ജീവിതം...അതിന്റെ എല്ലാനിമിഷവും ജീവിച്ചു തീര്‍ക്കുക എന്നാണ് തന്റെ ആഗ്രഹമായി ഐശ്വര്യ കുറിച്ചിരിക്കുന്നത്.

കഴിവുകളിലൊന്ന്

ജീവിത വിജയങ്ങളെ അവസാനം വരെ ആഘോഷിക്കാന്‍ കഴിയുക എന്നത് തന്റെ കഴിവുകളിലൊന്നായി ഐശ്വര്യ പറയുന്നു

ആലിംഗനം ചെയ്ത സന്ദര്‍ഭം

ആലിംഗനം ചെയ്ത സന്ദര്‍ഭം എന്നതിനു നേരെ ഐശ്വര്യ നല്‍കിയിരിക്കുന്നത് നോ.... ആ സമയത്ത് എന്റെ ചുണ്ടുകള്‍ സീല്‍ ചെയ്തിരിക്കുകയായിരുന്നു എന്നാണ്

ഇഷ്ടപ്പെടാത്ത കാര്യം

ആളുകള്‍ തങ്ങളുടെ മുഷിഞ്ഞ വസ്ത്രം പൊതു ഇടങ്ങളില്‍ അലക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷടപ്പെടാത്ത കാര്യമെന്നാണ് ഐശ്വര്യ പറയുന്നത്.

ഏറെ ഇഷ്ടപ്പെടുന്നത്

തന്റെ നന്മ ആഗ്രഹിക്കുന്നവരുടെ സാമീപ്യമാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും ഐശ്വര്യപറയുന്നു.

ഐശ്വര്യ റായുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Aishwarya Rai's An old slam book messages viral in social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam