»   » ഇപ്പോ ആരാധ്യയ്ക്കറിയാം പാപ്പരാസികളെ ഡീലു ചെയ്യാന്‍; ഐശ്വര്യറായ് !!

ഇപ്പോ ആരാധ്യയ്ക്കറിയാം പാപ്പരാസികളെ ഡീലു ചെയ്യാന്‍; ഐശ്വര്യറായ് !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

താരങ്ങളെ മാത്രമല്ല .അവരുടെ മക്കളെയും എപ്പോളും ആരാധകര്‍ വളഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ പലപ്പോളും താരങ്ങള്‍ കുട്ടികളെ പാപ്പരാസികളില്‍ നിന്നും അകറ്റി നിര്‍ത്താറാണു പതിവ്.

തന്റെ കുഞ്ഞിനെ പാപ്പരാസികളെ കാണിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് നടന്‍ ഷാഹിദ് കപൂര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഐശ്വര്യ റായുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയെയും ക്യാമറ കണ്ണുകള്‍ വെറുതെവിടാറില്ല. അതുകൊണ്ടു തന്നെ അതില്‍ നിന്നും രക്ഷപ്പെടാന്‍ അമ്മ ആഷ് ആരാധ്യയെ പഠിപ്പിച്ചിട്ടുണ്ടത്രേ...

മാധ്യമങ്ങള്‍

ജനിച്ചമുതല്‍ക്കു തന്നെ ആരാധ്യയെ എവിടെക്കണ്ടാലും ക്യാമറകള്‍ വെറുതെവിട്ടിരുന്നില്ല .ഐശ്വര്യയോടൊപ്പമുളള വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് ആരാധ്യയുടേതായി മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുളളത്.

ക്യാമറ ഫ്ലാഷ്

നിരന്തര ക്യാമറാ ഫഌഷു കാരണം വളരെ ചെറുതായപ്പോള്‍ കുട്ടി പേടിക്കുമായിരുന്നെന്ന് ഐശ്വര്യ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ താന്‍ ആരാധ്യയുടെ മുഖം പൊത്തിപിടിക്കാറായിരുന്നു പതിവെന്നും ഐശ്വര്യപറയുന്നു.

എല്ലാവരും ആരാധ്യ എന്നു വിളിക്കും

ആരാധകര്‍ ആരാധ്യ എന്നു വിളിക്കുമ്പോഴൊക്കെ എല്ലാവര്‍ക്കും തന്നെ അറിയാമല്ലോ എന്ന ഭാവത്തില്‍ അവള്‍ അദ്ഭുതത്തോടെ തിരിഞ്ഞു നോക്കുമായിരുന്നെന്നും ആഷ്.

അമ്മയൊടൊപ്പം

ഒരിക്കല്‍ അമ്മയോടൊപ്പം മുംബൈയിലേക്കു തിരിച്ചു വരുമ്പോഴുണ്ടായ സംഭവത്തിനു ശേഷമാണ് പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാനുളള മാര്‍ഗ്ഗം ആഷ് ആരാധ്യയെ പഠിപ്പിക്കുന്ന്. ഐശ്വര്യയുടെ അമ്മ എയര്‍പോര്‍ട്ടില്‍ കാല്‍ തെറ്റിവീണതോടെ ഫോട്ടോഗ്രാഫര്‍മാര്‍ അടക്കമുളളവര്‍ ചുറ്റും കൂടി. ഐശ്വര്യയുടെ അമ്മയേക്കാള്‍ അവരോടൊപ്പമുണ്ടായിരുന്ന ആരാധ്യയെയാണ് ആളുകള്‍ വളഞ്ഞത്. കുട്ടി ആ സാഹചര്യത്തില്‍ പരിഭ്രമിച്ചിരുന്നെന്നും ആഷ് പറയുന്നു.

ഐശ്വര്യ പഠിപ്പിച്ചത്

ക്യാമറ ഫ്ലാഷുകള്‍ വരുമ്പോള്‍ മുഖം പൊത്തിപിടിക്കണമെന്നാണ് അഞ്ചു വയസ്സുകാരി ആരാധ്യയെ അമ്മ പഠിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ പാപ്പരാസികളെ പരസഹായം കൂടാതെ ഡീലു ചെയ്യാന്‍ ആരാധ്യയ്ക്കു കഴിയുന്നുണ്ടെന്നും ആഷ് പറയുന്നു.

English summary
Bollywood celebrities' kids have to face the paparazzi at a very young age because of their parents' star status. And there is no doubt about the fact that the media never leaves any opportunity to click Aishwarya Rai Bachchan's daughter Aaradhya Bachchan. But the yummy mummy has taught Aaradhya a wonderful way to deal with the paparazzi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam