»   » ഐശ്വര്യ റായിക്ക് ആര്‍ മാധവനോട് കട്ടക്കലിപ്പ്, മാഡിക്കൊപ്പം റൊമാന്‍സ് ചെയ്യില്ല എന്ന് ആഷ് !!

ഐശ്വര്യ റായിക്ക് ആര്‍ മാധവനോട് കട്ടക്കലിപ്പ്, മാഡിക്കൊപ്പം റൊമാന്‍സ് ചെയ്യില്ല എന്ന് ആഷ് !!

Posted By: Rohini
Subscribe to Filmibeat Malayalam

ഐശ്വര്യ റായി, അനില്‍ കപൂര്‍, ആര്‍ മാധവന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അതുല്‍ മഞ്ച്‌റേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫണ്ണി ഖാന്‍. രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ മാധവനെ കാസ്റ്റ് ചെയ്തത് ഐശ്വര്യ റായിയ്ക്ക് ഒട്ടും ഇഷ്ടമായിട്ടില്ലത്രെ.

ഐശ്വര്യ റായിയുടെ പെയര്‍ ആയിട്ടാണ് മാധവന്‍ ചിത്രത്തില്‍ എത്തുന്നത്. മാധവനെ കാസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഐശ്വര്യയും ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും തമ്മില്‍ ഒരു ചര്‍ച്ച നടത്തിയിരുന്നു. ഐശ്വര്യ റായിയുടെ പെയറായി മാധവനെ കൂടാതെ യുവതാരം രാജ്കുമാര്‍ റാവുവിന്റെ പേരുമുണ്ടായിരുന്നു.

madhavan-aishwarya

എന്നാല്‍ അഭിനയ പരിചയം കൂടുതല്‍ മാധവനാണെന്നും, ഈ കഥാപാത്രത്തിന് എന്ത് കൊണ്ടും യോജിക്കുന്നത് മാധവന്‍ തന്നെയാണെന്നും മെഹ്‌റ കടുപ്പിച്ചു പറഞ്ഞു. മാധവനെ തന്നെ തീരുമാനിച്ചു.

ഈ തീരുമാനത്തോട് ആഷിന് ഒട്ടും യോജിപ്പില്ലായിരുന്നു. രാജ്കുമാര്‍ റാവു മതി എന്ന് ഐശ്വര്യ പറഞ്ഞെങ്കിലും നിര്‍മാതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മാധവനെ തന്നെ തീരുമാനിച്ചത്. അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രം മാധവന്‍ തന്നെ ചെയ്താല്‍ മതി എന്നായിരുന്നു സംവിധായകന്റെയും തീരുമാനം

English summary
Aishwarya Rai UPSET With R Madhavan' Casting In Fanney Khan; Wanted To Romance This Young Actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam