»   » അഭിഷേക് ബച്ചന്റെ സ്വാര്‍ത്ഥതയാണോ ഐശ്വര്യയ്ക്ക് സോഷ്യല്‍ മീഡിയയിലെ അവസരം നിഷേധിച്ചതിന് പിന്നില്‍!

അഭിഷേക് ബച്ചന്റെ സ്വാര്‍ത്ഥതയാണോ ഐശ്വര്യയ്ക്ക് സോഷ്യല്‍ മീഡിയയിലെ അവസരം നിഷേധിച്ചതിന് പിന്നില്‍!

Posted By: Ambili
Subscribe to Filmibeat Malayalam

ആശയവിനിമയ മേഖലയില്‍ സോഷ്യല്‍ മീഡിയ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ അംഗത്വം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ ലോക സുന്ദരി ഐശ്വര്യ റായ് ബച്ചനു മാത്രം സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഇല്ലെന്നത് സങ്കടകരമായ വാര്‍ത്തയാണ്.

ഐശ്വര്യക്ക് സോഷ്യല്‍ മീഡയില്‍ ആരാധകരുമായി സംവദിക്കാന്‍ ആഗ്രഹം തോന്നിയെങ്കിലും അത് പാടെ എതിര്‍ക്കുകയാണ് അഭിഷേക് ബച്ചന്‍ ചെയ്തത്. ഐശ്വര്യയുടെ ഈ താല്‍പര്യത്തെ ഒരിക്കലും താന്‍ സപ്പോര്‍ട്ട് ചെയ്യില്ല എന്ന നിലപാടിലാണ് അഭിഷേക്.

ആരാധകരുമായി എളുപ്പത്തിലുള്ള ഇടപെടലുകള്‍

ഐശ്വര്യക്ക് ആരാധകരുമായി എളുപ്പത്തില്‍ ഇടപെടലുകള്‍ നടത്താമല്ലോ എന്ന ലക്ഷ്യമാണ് സോഷ്യല്‍ മീഡിയയിലേക്കു കടന്നു വരാനുള്ള ലക്ഷ്യം.

സിനിമയുടെ പ്രമോഷനു വേണ്ടി

ഇന്ന് വാര്‍ത്തകള്‍ അതിവേഗം പ്രചരിക്കുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. അതിനാല്‍ ഐശ്വര്യയ്ക്കു സിനിമയുടെ പ്രചരണത്തിനും മറ്റും വിവിധ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താം എന്നതായിരുന്നു പ്രധാന ഉദ്ദേശം. എന്നാല്‍ ആ തീരുമാനം ഒന്നുകൂടി ആലോചിക്കാനായിരുന്നു അഭിഷേകിന്റെ മറുപടി.

അഭിഷേകിന്റെ എതിര്‍പ്പ്

തന്റെ പ്രിയതമ സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് പൂര്‍ണമായും എതിര്‍ക്കുകയാണ് അഭിഷേക് ചെയ്തത്.

ഐശ്വര്യ ട്രോളുകള്‍ക്ക് ഇരയാവരുത്

സോഷ്യല്‍ മീഡിയ ട്രോളുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഐശ്വര്യയും ഇതിന് ഇരയാവാന്‍ സാധ്യത മുന്‍ നിര്‍ത്തിയും സോഷ്യല്‍ മീഡിയ വഴി ട്രോളുകള്‍ക്ക് ഇരയായതിന്റെ അനുഭവം ചേര്‍ത്തു വെച്ചു കൊണ്ടാണ് അഭിഷേക് വേണ്ട എന്ന തീരുമാനം ഐശ്വര്യയോട് പറഞ്ഞത്.

കൂടുതല്‍ വില കുടുംബത്തിന്

തന്റെ കുടുംബത്തിനാണ് താന്‍ പ്രധാന്യം കല്‍പ്പിക്കുന്നതെന്നും ട്രോളുകളുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിലുപരി എന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും താന്‍ സ്‌നേഹിക്കുന്നുവെന്നും ഐശ്വര്യ പറയുന്നു.

English summary
Aishwarya Rai Bachchan was planning to join the social media sites but her husband Abhishek Bachchan did not allow her to do so.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X