»   » ഐശ്വര്യ റായിക്ക് മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കണം; പക്ഷേ ഒരു നിബന്ധനമാത്രം!

ഐശ്വര്യ റായിക്ക് മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കണം; പക്ഷേ ഒരു നിബന്ധനമാത്രം!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായിയും നടന്‍ സല്‍മാന്‍ ഖാനും തമ്മിലുളള പ്രണയം ഒരിക്കല്‍ ബോളിവുഡില്‍ ചര്‍ച്ചയായതാണ്. പിന്നീട് ഐശ്വര്യ റായ് അഭിഷേകിനെ വിവാഹം കഴിച്ചതോടെ മാധ്യമങ്ങള്‍ ഇരുവരെയും വെറുതെ വിട്ടു.

എന്നാല്‍ തനിക്ക് സല്‍മാനുമൊത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും പക്ഷേ ഒരു നിബന്ധനയുണ്ടന്നുമാണ്  നടി അടുത്തിടെ തന്റെ മാധ്യമ സുഹൃത്തിനോട് വ്യക്തമാക്കിയത്. തുടര്‍ന്ന് വായിക്കൂ...

സല്‍മാനും ഐശ്വരയും തമ്മില്‍ പ്രണയം തുടങ്ങിയത്

സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദെ ചുകെ സനം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ,സല്‍മാന്‍ ഖാനും ഐശ്വര്യ റായും തമ്മില്‍ പ്രണയത്തിലായത്

സഹോദരനായി അഭിനയിക്കാന്‍ വിസമ്മതിച്ചു

മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത ജോഷില്‍ സല്‍മാന്‍ ഖാന്‍ ഐശ്വര്യ റായിയുടെ സഹോദരനായി അഭിനയിക്കാന്‍ വിസമ്മതിച്ചെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ആ റോള്‍ ഷാറൂഖ് ഖാന്‍ ചെയ്യുകയായിരുന്നു.

ഐശ്വര്യയുടെ മാതാപിതാക്കള്‍ എതിരായിരുന്നു

ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മിലുള്ള ബന്ധത്തെ ഐശ്വര്യയുടെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു.

ഐശ്വര്യയുടെ വീടിനു മുന്നില്‍ സല്‍മാന്‍

പ്രണയദിനങ്ങളിലൊന്നില്‍ സല്‍മാന്‍ ഖാന്‍ ഐശ്വര്യ റായിയുടെ വീട്ടിനു മുന്നിലെത്തി സീനുണ്ടാക്കിയതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പിന്നീട് ഈ സംഭവത്തില്‍ നടന്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

വേര്‍ പിരിഞ്ഞപ്പോള്‍ പറഞ്ഞത്

തനിക്ക് ,സഹനടന്മാരുമായി ബന്ധമുണ്ടന്ന് സല്‍മാന്‍ ഖാന്‍ ആരോപിച്ചിരുന്നതായാണ് ഇരുവരും വേര്‍പിരിഞ്ഞതിനു ശേഷം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞത്

സോമി അലിയുമായുളള ബന്ധം

മുന്‍ കാമുകി സോമി അലിയുമായുള്ള ബന്ധമാണ് ഐശ്വര്യയും സല്‍മാന്‍ ഖാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തിയത്.

വളരെക്കാലം ശീതസമരം

ഐശ്വര്യയുടെ വിവാഹത്തിനു ശേഷവും ഇരുവരും ശീതസമരത്തിലായിരുന്നെങ്കിലും റിലീസ് ചെയ്യാന്‍ പോകുന്ന ഐശ്വര്യ ചിത്രം യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ ട്രെയിലറില്‍ ഐശ്വര്യ മനോഹരിയായിരിക്കുന്നുവെന്നാണ് സല്‍മാന്‍ പറഞ്ഞത്.

സല്‍മാനോടൊപ്പം അഭിനയിക്കാന്‍ നിബന്ധന

മികച്ച സംവിധായകനും നല്ല തിരക്കഥയും ഒത്തു വന്നാല്‍ മാത്രമേ സല്‍മാനുമൊത്ത് അഭിനയിക്കുന്ന കാര്യം പരിഗണിക്കൂ എന്നാണ് അടുത്തിടെ ഐശ്വര്യ തന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകനോടും മറ്റു ചില അടുത്ത സുഹൃത്തുക്കളോടും വ്യക്തമാക്കിയത്.

ഐശ്വര്യയുടെ ഫോട്ടോസിനായി...

English summary
Yes, you read it right! Reportedly, Aishwarya Rai Bachchan told her journalist friend that she wants to work with Salman Khan but only on one condition.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam