»   » ഐശ്വര്യ റായിയുടെ സംരക്ഷകരായി 20 ബോഡിഗാര്‍ഡ്!!

ഐശ്വര്യ റായിയുടെ സംരക്ഷകരായി 20 ബോഡിഗാര്‍ഡ്!!

Posted By:
Subscribe to Filmibeat Malayalam

ലോക സുന്ദരിയും ബോളിവുഡിന്റെ താരറാണിയുമായ ഐശ്വര്യ റായ് ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട നടിയാണ്. ആരാധകരുടെ മനസ്സില്‍ ആഷിന്റെ സ്ഥാനം ഒരിക്കലും മാറില്ലെന്നു തന്നെ പറയാം. സിനിമയില്‍ നിന്നും വിട്ടു നിന്നാലും ഐശ്വര്യക്ക് പുറത്തിറങ്ങുമ്പോള്‍ ബോഡിഗാര്‍ഡ് ഇല്ലാതെ പറ്റില്ല.

ആരാധകര്‍ ഐശ്വര്യയെ കണ്ടാല്‍ സ്‌നേഹപ്രകടനങ്ങള്‍ കൊണ്ട് മൂടും എന്നുറപ്പാണ്. അതുകൊണ്ടുതന്നെ ബോഡിഗാര്‍ഡില്ലാതെ ഇറങ്ങാനും പറ്റില്ല. ഒന്നോ രണ്ടോ ബോഡിഗാര്‍ഡൊന്നുമല്ല ഐശ്വര്യയുടെ സംരക്ഷകരായി ഉള്ളത്. ഇടത്തും വലത്തും മുന്നിലും പുറകിലുമായി 20 ബോഡിഗാര്‍ഡാണ് ഐശ്വര്യയ്ക്കുള്ളത്.

aishwarya

സംഭവം ഇത്തിരി ഓവറാണെങ്കിലും കേള്‍ക്കാനും കാണാനും രസം തന്നെ. ജസ്ബ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കെത്തിയ ഐശ്വര്യയോടൊപ്പം 20 ബോഡിഗാര്‍ഡായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും ഇതു കണ്ട് പകച്ചുപ്പോയിട്ടുണ്ടാകും.

സ്വന്തമായി ആഷിന് രണ്ട് ബോഡിഗാര്‍ഡുണ്ട്. എന്നാല്‍, രണ്ട് ബോഡിഗാര്‍ഡുകളുടെ സംരക്ഷണത്തിലൊന്നും ഐശ്വര്യയെ പരിപാടിക്ക് കൊണ്ടുവരാന്‍ പറ്റില്ലെന്നാണ് പറയുന്നത്. സുരക്ഷാ വലയം തീര്‍ത്താണ് ആഷ് പരിപാടികളില്‍ പങ്കെടുക്കുന്നത്.

English summary
Aishwarya rai bachchan will be surrounded by twenty bodyguards

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam