»   » കാക്ക മുട്ടൈ അനുഗ്രഹമായി, ഐശ്വര്യ രാജേഷ് ബോളിവുഡിലേക്ക്

കാക്ക മുട്ടൈ അനുഗ്രഹമായി, ഐശ്വര്യ രാജേഷ് ബോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam

ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ രാജേഷ്. 2016 വര്‍ഷം ഒട്ടേറെ ചിത്രങ്ങളാണ് ഐശ്വര്യയെ തേടി എത്തിയിരിക്കുന്നത്. എം മണികണ്ഠന്റെ കാക്ക മുട്ടൈ എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് ഐശ്വര്യയെ തേടി പുതിയ വേഷങ്ങളും ഇങ്ങനെ എത്തി തുടങ്ങുന്നത്.

ഇപ്പോഴിതാ നടി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ആഷിം അലുവാലിയ സംവിധാനം ചെയ്യുന്ന ഡാഡി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ബോളിവുഡിലെത്തുന്നത്. അര്‍ജ്ജുന്‍ രാംപാലാണ് നായകന്‍.

aishwarya-rajesh

കാക്ക മുട്ടൈ എന്ന ചിത്രത്തിലെ തന്റെ അഭിനയം തന്നെയാണ് ബോളിവുഡിലേക്ക് ക്ഷണിക്കാന്‍ കാരണമെന്നും ഐശ്വര്യ പറയുന്നു. അര്‍ജ്ജുന്‍ രാം ഗോപലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷമുണ്ട്. ചിത്രത്തില്‍ തനിക്ക് ഏറെ പ്രാധാന്യമുള്ള വേഷമാണെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു.

ഇപ്പോള്‍ ഭാഷയാണ് ഒരു പ്രശ്‌നമായി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഹിന്ദി പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഐശ്വര്യ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. മുബൈയില്‍ വച്ചായിരുന്നു ആദ്യം ചിത്രീകരണം.

English summary
Aishwarya Rajesh Goes to Bollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam