»   » ആക്ഷന്‍ ഡാന്‍സ് ചിത്രവുമായി അജയ് ദേവഗണ്‍

ആക്ഷന്‍ ഡാന്‍സ് ചിത്രവുമായി അജയ് ദേവഗണ്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് താരം അജയ് ദേവഗണ്‍ ആക്ഷന്‍ ഡാന്‍സ് ചിത്രവുമായി എത്തുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതൊടൊപ്പം ഈ സിനിമ നിര്‍മ്മിക്കുന്നതും അജയ് തന്നെയാണ്.

എബിസിഡി 2 എന്ന ചിത്രത്തിന്റെ സംവിധായകന്‍ റെമോ ഡിസൂസയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് നായകന്മാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ നായകനെ തീരുമാനിച്ചിട്ടില്ല.

ajaydevgan

എബിസിഡി 2ന്റെ വിജയത്തിന് ശേഷം ടൈഗര്‍ ഷെറോഫിനെയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കുന്ന ഫ്‌ളൈയിങ് ചാറ്റ് എന്ന ചിത്രമാണ് റെമോ ഡിസൂസ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

മലയാളം ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്കിങ് ആണ് ചിത്രീകരണം പൂര്‍ത്തിയായി റിലീസിനായി കാത്തിരിക്കുന്ന അജയ് ഗണ്‍ ചിത്രം. ബാദുഷാവോ, ശിവായേ എന്നിവയാണ് അജയ് നായകനായി എത്തുന്ന മറ്റ് ചിത്രങ്ങള്‍.

English summary
We have learnt from a reliable source that Ajay has also decided to produce a film to be directed by Remo D'Souza that will be a two-hero film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam