»   » സിനിമ പ്രൊമോട്ട് ചെയ്യാന്‍ സംവിധായകന്‍ കൈക്കൂലി നല്‍കിയെന്ന് അജയ് ദേവ്ഗണ്‍

സിനിമ പ്രൊമോട്ട് ചെയ്യാന്‍ സംവിധായകന്‍ കൈക്കൂലി നല്‍കിയെന്ന് അജയ് ദേവ്ഗണ്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമ പ്രൊമോട്ട് ചെയ്യാന്‍ സംവിധായകന്‍ കൈക്കൂലി നല്‍കിയതായി അജയ് ദേവ്ഗണ്‍. എയ് ദില്‍ ഹയ് മുഷ്‌കിലിന്റെ സംവിധായകന്‍ കരണ്‍ ജോഹറാണ് ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നിരൂപകന്‍ കമാല്‍ ആര്‍ ഖാന് 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയത്.

ആരോപണങ്ങള്‍ക്കൊപ്പം കരണ്‍ ജോഹര്‍ കമാലിന് കൈക്കൂലി വാഗ്ദാനം ചെയ്യുന്നതിന്റെ ഓഡിയോയും അജയ് ദേവ്ഗണ്‍ പുറത്ത് വിട്ടിട്ടുണ്ട്. അജയ് ദേവ്ഗണിന്റെ ഏറ്റവും പുതിയ ചിത്രമായ ശിവായിയും എയ് ദില്‍ മുഷ്‌കിലും ഒരേ ദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ajay-devgn

ഒക്ടോബര്‍ 28ന് രണ്ട് ചിത്രങ്ങളുടെയും റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തമ്മിലുള്ള പോരാട്ടവും തുടങ്ങിയത്.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന എയ് ദില്‍ മുഷ്‌കില്‍ ഐശ്വര്യ റായ്, റണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണും സയ്യേഷ സെയ്ഗാളുമാണ് ശിവായിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

English summary
Ajay Devgn accuses Karan Johar of paying KRK for negative tweets on Shivaay

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam