»   » തനിക്കും കജോളിനുമിടയില്‍ ഒരു വലിയ 'മതിലു'ണ്ടെന്ന് അജയ് ദേവ്ഗണ്‍ !!

തനിക്കും കജോളിനുമിടയില്‍ ഒരു വലിയ 'മതിലു'ണ്ടെന്ന് അജയ് ദേവ്ഗണ്‍ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കൊണ്ടും വര്‍ഷങ്ങള്‍ കൊണ്ടും പിരിയുന്ന താര ദമ്പതികള്‍ ബോളിവുഡിലുണ്ട്. എന്നാല്‍ ബോളിവുഡിലെ സക്‌സസ്ഫുള്‍ ദമ്പതികളാണ് ഇവര്‍.

17 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ഇരുവര്‍ക്കുമിടയില്‍ വലിയ പൊട്ടിത്തെറികളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഒരു വലിയ മതിലുണ്ടെന്നാണ് അജയ് ഈയിടെ ട്വിറ്ററില്‍ വെളിപ്പെടുത്തിയത്...എന്താണെന്നു വായിക്കൂ..

Read more: രണ്‍ബീര്‍ കപൂറിന്റെ പുതിയ കാമുകി ശ്രുതിഹാസന്‍ ? കത്രീന കൈഫിനെ അകറ്റിയത് ശ്രുതി ?

അജയ് ദേവ്ഗണ്‍-കജോള്‍

അജയ് ദേവ്ഗണും കജോളും 1999 ലാണ് വിവാഹിതരായത്. വിവാഹത്തിനു ശേഷം കജോള്‍ അഭിനയരംഗത്തു നിന്ന് വളരെക്കാലം വിട്ടു നിന്നെങ്കിലും 2006 ല്‍ കുനാല്‍ കൊഹ് ലി സംവിധാനം ചെയ്ത ഫന എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. അമീര്‍ ഖാനായിരുന്നു ഫനയിലെ നായകന്‍.

ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു

1991 ല്‍ പുറത്തിറങ്ങിയ ഫൂല്‍ ഔര്‍ കാണ്ഠേയാണ് അജയ് ദേവ്ഗണിന്റെ ആദ്യ ബോളിവുഡ് ചിത്രം. ഹം ദില്‍ ഹെ ചുകെ സനം ,സുഹാഗ് തുടങ്ങി 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച അജയ് ദേവ്ഗണ്‍ ഒന്നിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ഇഷ്‌ക്ക്,ഹല്‍ചല്‍, ഗുണ്ടാരാജ്,ദില്‍ ക്യാ കരേ ,രാജു ചാച്ച തുടങ്ങി പത്തോള ചിത്രങ്ങളില്‍ കജോളും അജയ് ദേവ്ഗണും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

അജയ് ദേവ്ഗണ്‍ചിത്രം ശിവായ്

അജയ് ദേവ് ഗണ്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ശിവായ് എന്ന ചിത്രത്തിന്റ പ്രമോഷനായി ന്യൂയോര്‍ക്കിലെത്തിയപ്പോഴാണ് തനിക്കും കജോളിനുമിടയില്‍ ഒരു വലിയ മതിലുണ്ടെന്ന് അജയ് ദേവ്ഗണ്‍ ട്വിറ്ററില്‍ കുറിച്ചത്.

സത്നം സിങ് ഭമാര

അജയ് ദേവ്ഗണ്‍ തനിക്കും കജോളിനുമിടയില്‍ മതിലുണ്ടെന്ന് അജയ് തമാശ രൂപേണ വിശേഷിപ്പിച്ചത് ടെക്‌സാസ് ലെജന്‍ഡ്‌സിലെ ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബാള്‍ താരം സത്നം സിങ് ഭമാരയെകുറിച്ചാണ്. സത്‌നം സിങ്ങിന്റെ ഇരുവശത്തു നിന്ന് താരങ്ങള്‍ എടുത്ത ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റു ചെയ്തുകൊണ്ടാണ് അജയ് ദേവ്ഗണ്‍ ഇങ്ങനെ പറഞ്ഞത്. ന്യൂയോര്‍ക്കിലെത്തിയ താരങ്ങള്‍ ഭമാരെയെ സന്ദര്‍ശിച്ചിരുന്നു.

English summary
Worried? Well, don't be! Everything is well between the power couple, Ajay Devgn and Kajol. The duo is currently in New York City for the promotion of Shivaay. Actor Ajay Devgn and his lovely wife Kajol met the NBA player, Satnam Singh Bhamara, and shared a picture on Twitter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam