»   » നിങ്ങള്‍ എപ്പോളാണ് ഉച്ചയൂണിന് വരുന്നത്! ട്വിറ്ററില്‍ നിന്നും പരസ്യമായി കാജോളിന്റെ കുടുംബകാര്യം!!

നിങ്ങള്‍ എപ്പോളാണ് ഉച്ചയൂണിന് വരുന്നത്! ട്വിറ്ററില്‍ നിന്നും പരസ്യമായി കാജോളിന്റെ കുടുംബകാര്യം!!

By: Teresa John
Subscribe to Filmibeat Malayalam

താരദമ്പതികള്‍ അവുരടെ കുടുംബ കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ അജയ് ദേവ്ഗണും കാജോളും വരില്ല. ഇരുവരും ആരാധകരോട് സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാനുള്ള അവസരം പാഴാക്കാറില്ല. എന്നാല്‍ ഇത്തവണ രണ്ട് പേരും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

പ്രമുഖ താരങ്ങളുടെ പ്രണയം തകര്‍ത്തത് രണ്‍ബീര്‍ കപൂര്‍! അതിന്റെ കാരണം കേട്ടാല്‍ ചിരി വരും!

കഴിഞ്ഞ ദിവസം അജയ് തന്റെ ട്വിറ്ററിലൂടെ ആരാധകരോട് സംസാരിക്കുകയായിരുന്നു. ആരോഗ്യത്തെ കുറിച്ചും സൗന്ദര്യസംരക്ഷണത്തെ കുറിച്ചുമായിരുന്നു അജയ് സംസാരിച്ചിരുന്നത്. എന്നാല്‍ അതിനിടെ അജയുടെ ഭാര്യയും നടിയുമായ കാജോളിന്റെ ചോദ്യം വരുന്നത്. നിങ്ങള്‍ ഉച്ചയ്ക്ക് ഭഷണം കഴിക്കാന്‍ എപ്പോള്‍ വരുമെന്നായിരുന്നു കാജോള്‍ പരസ്യമായി അജയിയോട് ചോദിച്ചിരുന്നത്.

kajol-ajay-devgn

പ്രിയ ഭാര്യയുടെ സ്‌നേഹത്തോടെയുള്ള ക്ഷണത്തിന് അപ്പോള്‍ തന്നെ അജയ് മറുപടിയും കൊടുത്തിരുന്നു. താന്‍ ഡയറ്റിലാണെന്നാണ് അജയ് പറഞ്ഞത്. തങ്ങളുടെ പ്രിയ താരങ്ങളുടെ സുതാര്യമായ ഇടപെടല്‍ ആരാധകര്‍ക്കിടയില്‍ വലിയ ആഘോഷമാവുകയും ചെയ്തിരുന്നു.

ഓണത്തിന് മലയാള സിനിമയില്‍ നിന്നും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പറ്റിയ സമ്മാനം ഇതല്ലാതെ മറ്റൊന്നില്ല!

മുമ്പും ഇതുപോലെ ട്വിറ്ററിലൂടെ സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ അജയ് വരുന്നത് പതിവായിരുന്നു. അജയിന്റെ സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ട കാജോളിനോട് നന്ദി വീട്ടില്‍ വന്നിട്ട് പറയണോ അതോ ട്വിറ്ററിലൂടെ തന്നെ പറയണോ എന്ന് ചോദിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

  English summary
  Ajay Devgn And Kajol Had This Adorable Twitter Exchange About Lunch
  Please Wait while comments are loading...

  Malayalam Photos

  Go to : More Photos

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam