»   » ബോളിവുഡിലെ മൂന്ന് പ്രമുഖനടന്മാരുടെ സിനിമകള്‍ മത്സരത്തിനൊരുങ്ങുന്നു, കാരണം ഇതാണ്!!!

ബോളിവുഡിലെ മൂന്ന് പ്രമുഖനടന്മാരുടെ സിനിമകള്‍ മത്സരത്തിനൊരുങ്ങുന്നു, കാരണം ഇതാണ്!!!

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം ദീപാലിക്ക് ബോളിവുഡില്‍ സിനിമകളുടെ കൂട്ടിയിടിയാണ് നടക്കുന്നത്. അക്ഷയ് കുമാര്‍, ആമീര്‍ ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവരുടെ സിനിമ റിലീസിനൊരുങ്ങുന്നത് ഒരു ദിവസമാണെന്നുള്ളതാണ് അതിനുള്ള കാരണം.

പ്രമുഖ താരങ്ങളുടെ സിനിമകളെല്ലാം ഒന്നിച്ച് സ്‌ക്രീനിലെത്തുന്നതോടെ കടുത്ത മത്സരമായിരിക്കും നടക്കുക. ഒരു ദിവസം മൂന്നു സിനിമകള്‍ റിലീസാവുന്നതോടെ ആരാധകരെയും വലച്ചിരിക്കുകയാണ്.

അജയ് ദേവ്ഗണിന്റെ ഗോല്‍മാല്‍ മറ്റു സിനിമകളുമായി കൂട്ടിയിടിക്കാന്‍ ഒരുങ്ങുന്നു

അജയ് ദേവ്ഗണിന്റെ കോമഡി ചിത്രമായ ഗോല്‍മാലിന്റെ പുതിയ ഭാഗം മറ്റ് മൂന്നു സിനിമകളുമായിട്ടുള്ള കൂട്ടിയിടിക്ക് ഒരുങ്ങുകയാണ്. ചിത്രം റിലീസാവുന്നതുമായി ബന്ധപ്പെട്ട ഒദ്യോഗിക വിവരം പുറത്തുവിട്ടിരിക്കുകയാണ്.

പ്രമുഖ താരങ്ങളുടെ മൂന്നു സിനിമകള്‍

ആമീര്‍ ഖാന്റെ സീക്രെട്ട് സൂപ്പര്‍സ്റ്റാര്‍, രജിനികാന്തും അക്ഷയ് കുമാറും നായകന്‍മാരായി എത്തുന്ന റോബോ 2.0, അജയ് ദേവഗണിന്റെ ഗോല്‍മാല്‍ എന്നിവയാണ് ഒരു ദിവസം തന്നെ റിലീസ് ചെയ്യുന്നത്.

പരിനീതി ട്വിറ്ററിലുടെ സിനിമയെക്കുറിച്ച് പറയുന്നു

ഗോല്‍മാലില്‍ നായികയായി എത്തുന്നത് പരിനീതി ചോപ്രയാണ്. നടി തന്നെ ട്വിറ്ററിലുടെ ഔദ്യോഗിക വിശദീകരണം നല്‍കിയിരിക്കുകയാണ്. ഒപ്പം ഫോട്ടോസും താരം പങ്കുവെച്ചിട്ടുണ്ട്.

സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ സഞ്ജയ് ദത്തിന്റെ ഭൂമിയും ഒന്നിച്ച് റിലീസിന് ഒരുങ്ങിയിരുന്നു

എത്തുന്ന സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ആദ്യം സഞ്ജയ് ദത്തിന്റെ ഒമുങ്ങ് കുമാര്‍സ് ഭൂമി' എന്ന സിനിമയും ഒന്നിച്ച് റിലീസിനായി ഒരുങ്ങിയിരുന്നു. എന്നാല്‍ ആമീര്‍ ഖാന്റെ സിനിമയുടെ റിലീസ് നവമ്പറിലേക്ക് മാറ്റി വെക്കുകയായിരുന്നു.

English summary
It's finally official! Ajay Devgn's Golmaal Again will be clashing with Akshay Kumar's sci-fi film 2.0 and Aamir Khan's Secret Superstar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam