»   » യോഗ ഗുരു ബാബ രാംദേവിന്റെ ജീവിതവും സിനിമയാക്കുന്നു!സിനിമ പുറത്ത് വരണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടും!

യോഗ ഗുരു ബാബ രാംദേവിന്റെ ജീവിതവും സിനിമയാക്കുന്നു!സിനിമ പുറത്ത് വരണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടും!

Posted By: Teresa John
Subscribe to Filmibeat Malayalam

യോഗ ഗുരുവായ ബാബ രാം ദേവിന്റെ ജീവിതം സിനിമയാക്കാന്‍ പോവുകയാണ്. അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയെക്കുറിച്ചും ബാബ രാം ദേവിന്റെ ജീവിതത്തെക്കുറിച്ചും സംസാരിച്ച ഒരു ടെലിവിഷന്‍ പരിപാടിയിലാണ് താരം വ്യക്തമാക്കിയത്.

അഭിനവ് ശുക്ലയോടൊപ്പം സിനിമ ചെയ്യാനാണ് അജയ് ഉദ്ദേശിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അജയ് പങ്കെടുത്ത പരിപാടിയുടെ പേര് സ്വാമി ബാബ രാംദേവ്: അണ്‍ടോള്‍ഡ് സ്‌റ്റോറി എന്നായിരുന്നു.

ajay-devgn-bab-ramdev

ഈ വര്‍ഷം അവസാനത്തോടു കൂടി ചിത്രം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അജയ് അതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും തുടങ്ങിയിരിക്കുയാണ്. സിനിമക്ക് വേണ്ടി തലമുടിയും താടിയും നീട്ടി വളര്‍ത്താന്‍ തുടങ്ങിയിരിക്കുകയാണ് നായകന്‍.

മാത്രമല്ല ഗുരുവിന്റെ യോഗ പ്രകടനവും അതിന്റെ വശങ്ങളുമെല്ലാം കണ്ടു പഠിക്കുന്നതിനുള്ള ശ്രമത്തിലുമാണ് താരം. ബാബ രാംദേവിന്റെ കഥാപാത്രം ചെയ്യണമെങ്കില്‍ അത് അത്ര എളുപ്പകരമായ കാര്യമല്ലെന്നാണ് പറയുന്നത്.

English summary
Ajay Devgn to produce biopic on Baba Ramdev with filmmaker Abhinav Shukla?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam