»   » പാക് താരങ്ങള്‍ തീവ്രവാദികളല്ല; പക്ഷെ അവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് അജയ് ദേവ്ഗണ്‍

പാക് താരങ്ങള്‍ തീവ്രവാദികളല്ല; പക്ഷെ അവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് അജയ് ദേവ്ഗണ്‍

By: അക്ഷയ്‌
Subscribe to Filmibeat Malayalam

പാക് താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. പുതിയ ചിത്രം ശിവായുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അജയ് ഇങ്ങനെ പറഞ്ഞത്. ഉറി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ മോശമാകുന്ന സാഹചര്യത്തിലാണ് ഈ പരാമര്‍ശം.

പാക് താരങ്ങളുടെ കാര്യത്തില്‍ ബോളിവുഡ് രണ്ട് തട്ടിലാണ് നില്‍ക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ കൂടിയാണ് അജയ് ദേവ്ഗണിന്റെ പരാമര്‍ശം വന്നിരിക്കുന്നത്. എന്നാല്‍ സിനിമ താരങ്ങളെ തീവ്രവാദികളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതു വികാരം

ഇപ്പോള്‍ രാജ്യത്തിന്റെ പൊതു വികാരത്തിനൊപ്പം നില്‍ക്കേണ്ട സമയമാണ്. തന്റെ സിനിമ പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്തുണച്ചു

പാക് താരങ്ങള്‍ ഇന്ത്യ വിട്ട് പോകണമെന്ന് ആവശ്യപെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാനും രാധിക ആപ്‌തെയും പാക് താരങ്ങളെ പിന്തുണയ്ക്കുകയായിരുന്നു.

പാക് താരങ്ങള്‍

പാകിസ്ഥാന്‍ താരങ്ങലായ ഫവദ് ഖാനും മാഹിറാ ഖാനും പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

ഏ ദില്‍ ഹെ മുഷ്‌കില്‍

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏ ദില്‍ ഹെ മുഷ്‌കിലില്‍ ഫവദ് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Ajay Devgn will not share screen with Pakistan film artists
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam