»   » സോനാക്ഷിയുടെ അത്ഭുതപ്പെടുത്തുന്ന ആക്ഷന്‍രംഗങ്ങള്‍, അകിര ട്രെയിലര്‍

സോനാക്ഷിയുടെ അത്ഭുതപ്പെടുത്തുന്ന ആക്ഷന്‍രംഗങ്ങള്‍, അകിര ട്രെയിലര്‍

Posted By:
Subscribe to Filmibeat Malayalam

എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത് സോനാക്ഷി സിന്‍ഹ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അകിര ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴ് ചിത്രമായ മൗന ഗുരു ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. സോനാക്ഷി സിന്‍ഹയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്.

സോനാക്ഷിയ്‌ക്കൊപ്പം കൊന്‍ങ്കണ സെന്‍, ശര്‍മ്മ, മിഥുന്‍ ചക്രവര്‍ത്തി, ഊര്‍മ്മിള മഹന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ അനുരാഗ് കശ്യാപും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. പോലീസ് വേഷമാണ് അനുരാഗ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

akira-trailer

എആര്‍ മുരുഗദോസ് പ്രൊഡക്ഷന്‍ ബാനറില്‍ എആര്‍ മുരുകദോസും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശാല്‍ ശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സെപ്തംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

നേരത്തെ മുരുഗദോസ് തമിഴില്‍ സൂപ്പര്‍ഹിറ്റായ ഗജിനി, ഹോളിഡേയ്‌സ് എന്നീ ചിത്രങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടി. അകിര ട്രെയിലര്‍ കാണൂ..

English summary
In 'Akira' official trailer, Sonakshi Sinha packs a serious punch.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam