»   » അക്ഷയ് കുമാറിന്റെ 'ബോസ്' ഗിന്നസ് ബുക്കില്‍

അക്ഷയ് കുമാറിന്റെ 'ബോസ്' ഗിന്നസ് ബുക്കില്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറിന്റെ പേര് ഗിന്നസ് ബുക്കിലും, ഏറ്റവും വലിയ പോസ്റ്റര്‍ എന്ന ഗിന്നസ് റെക്കോര്‍ഡാണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ബോസ് സ്വന്തമാക്കിയിരിക്കുന്നത്. പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സണ്‍റെ ദിസ് ഈസ് ഇറ്റിന്റെ പ്രചാരണത്തിന് വേണ്ടി നിര്‍മ്മിച്ച പോസ്റ്ററിനായിരുന്നു ഇതുവരെ വലിപ്പത്തിന്റെ കാര്യത്തിലെ ലോകറെക്കോര്‍ഡ്.

എന്നാല്‍ ഇപ്പോള്‍ ബോസ് എന്ന ചിത്രത്തിലൂടെ അക്ഷയ് എംജെയുടെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്. അക്ഷയുടെ ആരാധകരുടെ കൂട്ടായ്മയായ ടീം അക്ഷയ് ആണ് ഈ ഗിന്നസ് റെക്കോര്‍ഡിന് പിന്നില്‍. നാല് മാസമെടുത്താണ് ഇവര്‍ ബോസിന് വേണ്ടി കൂറ്റന്‍ പോസ്റ്റര്‍ നിര്‍മ്മിച്ചത്. 58.87 മീറ്റര്‍ വീതിയും 54.94 മീറ്റര്‍ വീതിയുമുള്ളതാണ് ഗിന്നസില്‍ ഇടം നേടിയ പോസ്റ്റര്‍.

ഏറ്റവും വലിയ പോസ്റ്ററിന്റെ സമ്മതിപത്രം ഗിന്നസ് അധികൃതര്‍ അക്ഷയ് കുമാറിന് കൈമാറിയിട്ടുണ്ട്. ഗിന്നസ് അധികൃതര്‍ ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. 'അഭിമാനിക്കാവുന്ന കാര്യമാണിതെന്നും പോസ്റ്ററിന് പിന്നില്‍പ്രവര്‍ത്തിച്ചവരോട് നന്ദിയുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

മലയാളത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും അഭിനയിച്ച വൈശാഖിന്റെ പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി റിമേക്കാണ് ബോസ്. ഒക്ടോബര്‍ 26നാണ് ആന്റണി ഡിസൂസ സംവിധാനം ചെയ്യുന്ന ബോസ് തിയേറ്ററുകളിലെത്തുക.

English summary
Akshay Kumar starrer Boss has entered the Guinness Book of World Records for the largest poster after beating Michael Jackson's This Is It
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam