»   » സഹായകനായി അക്ഷയ് കുമാര്‍, രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബത്തിന് നല്‍കിയത് 1.08 കോടി!

സഹായകനായി അക്ഷയ് കുമാര്‍, രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബത്തിന് നല്‍കിയത് 1.08 കോടി!

Posted By:
Subscribe to Filmibeat Malayalam

ആക്ഷന്‍ നായകന്‍ അക്ഷയ് കുമാര്‍ മറ്റുള്ളവരെ സഹായിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്ന നടന്മാരില്‍ ഒരാളാണ്. ബോളിവുഡില്‍ പ്രിയങ്കരനായി മാറിയ നായകന്‍ ജീവിതത്തിലും നായകനായിരിക്കുകയാണ്.

നക്‌സല്‍ ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബത്തിന് 1.08 കോടി രൂപ നല്‍കി സഹായവുമായി രഗത്തെത്തിയിരിക്കുകയാണ് താരം.

സഹായകവുമായി എത്തിയ അക്ഷയ്

സെന്‍ഡ്രല്‍ റിസര്‍വേഴ്‌സ് പോലീസ് ഫോഴ്‌സിലെ രക്തസാക്ഷികളായ 12 ജവാന്മാരുടെ കുടുംബത്തിന്റെ ക്ഷേമത്തിനാണ് താരം സംഭവന നല്‍കിയിരിക്കുന്നത്.

നക്‌സല്‍ ആക്രമണം

മാര്‍ച്ച് 11 നായിരുന്നു ഛത്തീസ്ഘട്ടിലെ സുക്്മ ജില്ലയില്‍ നക്‌സല്‍ ആക്രമണത്തില്‍ 12 ജവാന്മാര്‍ കൊല്ലപ്പെട്ടത്. 4 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജവന്മാരുടെ വിവരങ്ങള്‍ ശേഖരിച്ച് നടന്‍

ഐപിഎസ് ഓഫീസര്‍ അമിത് ലോധയില്‍ നിന്നും കൊല്ലപ്പെട്ട ജവാന്മാരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടാണ് അക്ഷയ് തന്റെ സഹായവുമായി രംഗത്തെത്തിയത്.

ഒന്‍പത് ലക്ഷം വീതം ഓരോ കുടുംബത്തിനും

ജവാന്മാരെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം ഓരോ കുടുംബത്തിനും ഒന്‍പത് ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

സഹായം അഭ്യര്‍ത്ഥിച്ച് അക്ഷയുടെ വീഡിയോ

എന്റെ ഹൃദയത്തില്‍ നിന്നും വന്ന ചെറിയ ഒരു ആശയമാണിതെന്നും രക്തസാക്ഷികളായ ജവന്മാരുടെ കുടുംബത്തിന് സഹായം നല്‍കാനായി വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതിനെക്കുറിച്ചും താരം വീഡിയോയിലുടെ പറഞ്ഞിരുന്നു.

അക്ഷയ് പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

അക്ഷയുടെ സനേഹത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ അടക്കം മുഴുവന്‍ മാധ്യമങ്ങളും രംഗത്ത് വന്നു. മാത്രമല്ല അക്ഷയുടെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

English summary
Akshay Kumar has donated Rs 9 lakh each to the families of the CRPF jawans martyred in Sukma, Chhattisgarh, on March 11.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam