»   »  നടിയെ ആത്മഹത്യ ചെയ്യാന്‍ സഹായിച്ചത് നടന്‍ അക്ഷയ് കുമാറോ ?

നടിയെ ആത്മഹത്യ ചെയ്യാന്‍ സഹായിച്ചത് നടന്‍ അക്ഷയ് കുമാറോ ?

Posted By: Ambili
Subscribe to Filmibeat Malayalam

അഭിനയം എന്നു പറഞ്ഞാല്‍ വളരെ എളുപ്പമാണെന്ന് കരുതുന്നവരാണ് എല്ലാവരും. എന്നാല്‍ നടി നടന്മാര്‍ക്ക് സിനിമ ലോക്കെഷനില്‍ വെച്ച് പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരാറുണ്ട്. അത്തരത്തില്‍ നടി സയാനി ഗുപ്തക്ക്, ജോളി എല്‍എല്‍ബി 2 എന്ന ചിത്രത്തില്‍ നേരിടേണ്ടി വന്നത് ആത്മഹത്യ ചെയ്യാനായിരുന്നു.

40 അടി ഉയരത്തില്‍ നിന്നും താഴെക്ക് ചാടുന്ന സീനായിരുന്നു നടി സയാനിക്ക് ചെയ്യേണ്ടത്. എന്നാല്‍ ഉയരം പേടിയായ നടി ആ സീനില്‍ അഭിനയിക്കാന്‍ വിമുഖത കാട്ടി. തുടര്‍ന്ന് ആക്ഷന്‍ മാസ്റ്റര്‍ പ്രവീസ് ഷെയ്ക്ക് തനിക്ക് അഭിനയിക്കാന്‍ പറഞ്ഞു തന്നിരുന്നെങ്കിലും താന്‍ അതിന് ഒരുക്കമല്ലായിരുന്നു എന്നാണ് നടി പറയുന്നത്.

 sayani-gupta

പ്രതിസന്ധിയിലായ തന്നെ സഹായിക്കാനെത്തിയത് നടന്‍ അക്ഷയ് കുമാര്‍ ആണെന്നാണ് താരം പറയുന്നത്. ആക്ഷന്‍ രംഗങ്ങളെല്ലാം അത്യുഗ്രനായി ചെയ്യുന്ന ആളാണ് അക്ഷയ്. തനിക്കും അതിനുള്ള വഴികള്‍ പറഞ്ഞു തന്നെന്നും താരം പറയുന്നു. എളുപ്പത്തില്‍ എങ്ങനെ അതിനെ അഭിമുഖികരിക്കാം അതിനുള്ള എളുപ്പ വഴികളാണ് അക്ഷയ് നടിക്ക് പറഞ്ഞു കൊടുത്തത്.

തുടര്‍ന്ന് താന്‍ അതിമനോഹരമായി തന്നെ ആ സീനില്‍ അഭിനയിച്ചെന്നും സംവിധായകന്‍ നല്ല അഭിപ്രായമാണ് സീനിനെ കുറിച്ച് പറഞ്ഞതെന്നും താന്‍ ഇതിന് നടനോട് വലിയ രീതിയില്‍ കടപ്പെട്ടിരിക്കുകയാണെന്നും നടി ഐഎഎന്‍എസിനോട് പറഞ്ഞു.

കോടതിയിയെ അടിസ്ഥാനമാക്കി സുഭാഷ് കപൂര്‍ ആളുകളിലേക്കെത്തിക്കുന്ന സിനിമയാണ് ജോളി എല്‍എല്‍ബി 2, ചിത്രത്തില്‍ നായകനായി വക്കീലിന്റെ വേഷത്തിലാണ് അക്ഷയ് കൂമാര്‍ എത്തുന്നത്.

English summary
Actress Sayani Gupta said that Akshay helped her to shoot her suicide scene in the courtroom drama film Jolly LLB 2.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam