»   » ആക്ഷന്‍-കോമഡി പാക്കേജുമായി അക്ഷയുടെ ബോസ്

ആക്ഷന്‍-കോമഡി പാക്കേജുമായി അക്ഷയുടെ ബോസ്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍ വീണ്ടും തട്ടുപൊളിപ്പന്‍ ആക്ഷനിലേയ്ക്ക് മടങ്ങിയെത്തുകയാണ്. ആരാധകര്‍ കാത്തിരുന്ന അക്ഷയുടെ ആക്ഷന്‍ ചിത്രം ബോസിന്റെ ട്രെയിലര്‍ ഓഗസ്റ്റ് 27ന് ചൊവ്വാഴ്ച പുറത്തിറങ്ങിക്കഴിഞ്ഞു.

അക്ഷയുടെ തീര്‍ത്തും പുത്തന്‍ അവതാരമാണ് ട്രെയിലറില്‍ കാണാന്‍ കഴിയുന്നത്. ആക്ഷനും കോമഡിയും കലര്‍ന്ന ബോസില്‍ എന്തായാലും അക്ഷയ് കലക്കുമെന്നകാര്യം ഉറപ്പായിക്കഴിഞ്ഞു. അക്ഷയ് കുമാറിനൊപ്പം അദിതി റാവു ഹൈദരി, മിഥുന്‍ ചക്രവര്‍ത്തി, ഡാനി ഡെന്‍സൊന്‍ഗ്പ, ശിവ് പണ്ഡിറ്റ്, റോണിത് റോയ് എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റോണിത് റോയിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ഒക്ടോബര്‍ 26നാണ് ആന്റണി ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അക്ഷയുടെ ഭാഗ്യ നമ്പര്‍ 9ആയതുകൊണ്ടാണേ്രത ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ ഓഗസ്റ്റ് 27ന് പുറത്തിറക്കിയിരിക്കുന്നത്.

ആക്ഷനും കോമഡിയുമായി അക്ഷയ് കുമാര്‍

മലയാളത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും അഭിനയിച്ചുതകര്‍ത്ത വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയെന്ന ചിത്രമാണ് ഹിന്ദിയില്‍ അക്ഷയ് കുമാറിനെ നായകനാക്കി ബോസ് എന്ന പേരില്‍ റീമേക്ക് ചെയ്യുന്നത്.

ആക്ഷനും കോമഡിയുമായി അക്ഷയ് കുമാര്‍

പ്രഭുദേവ വീണ്ടും ഹിന്ദിയില്‍ നൃത്തസംവിധായകനായി എത്തുന്ന ചിത്രമാണ് ബോസ്. തമിഴ്താരം വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഹില്ലിയിലെ അപ്പടി പോട് എന്ന ഹിറ്റ് പാട്ട് ബോസില്‍ ഉപയോഗപ്പെടുത്തുകയാണ്. ഈ ഗാനത്തിന് നൃത്തം ചിട്ടപ്പെടുത്തുന്നത് പ്രഭുദേവയാണ്. ഈ ഗാനത്തിന്റെ അവകാശം നിര്‍മ്മാതാവായ രത്‌നത്തില്‍ നിന്നും അക്ഷയ് കുമാര്‍ നേരത്തേ സ്വന്തമാക്കിയിരുന്നു.

ആക്ഷനും കോമഡിയുമായി അക്ഷയ് കുമാര്‍

പോക്കിരി രാജയിലേതുപോലെതന്നെ ആക്ഷനും കോമഡിയും ഒന്നിയ്ക്കുന്ന ഒരു പാക്കേജാണ് പ്രേക്ഷകര്‍ക്ക് ബോസിലൂടെ ലഭിയ്ക്കുക. അക്ഷയ് കുമാറിനെ സംബന്ധിച്ച് ഇത്തരമൊരു വേഷം വലിയ പുതുമയാണ്.

ആക്ഷനും കോമഡിയുമായി അക്ഷയ് കുമാര്‍

ട്രെയിലര്‍ കാണുമ്പോള്‍ത്തന്നെ അറിയാന്‍ കഴിയും വളരെ വിഷമകരമായ ആക്ഷന്‍ സീനുകളാണ് ചിത്രത്തിന് വേണ്ടി അക്ഷയ് ചെയ്തിരിക്കുന്നതെന്ന്.

ആക്ഷനും കോമഡിയുമായി അക്ഷയ് കുമാര്‍

പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ ഡയലോഗുകള്‍ ആരും മറന്നിരിക്കാനിടയില്ല. തിയേറ്ററില്‍ ചിരിയുണര്‍ത്തി അതേ ഡയലോഗ് സ്‌റ്റൈല്‍ തന്നെയാണ് ഹിന്ദിയില്‍ അക്ഷയ് കുമാറും ഉപയോഗിക്കുന്നത്. ഒരു തനി ആക്ഷന്‍ ഹീറോയുടെ ഭാഷയേ അല്ല ബോസില്‍ അക്ഷയ് പറയുന്നത്. ഇത് ഹിന്ദിയില്‍ ഒരു പുത്തന്‍ തരംഗമാകുമെന്നതില്‍ സംശയമില്ല.

ആക്ഷനും കോമഡിയുമായി അക്ഷയ് കുമാര്‍

ബോസ് എന്ന എഴുതിയിരിക്കുന്ന മോതിരം ചിത്രത്തിന്റെ ഒരു ഹൈലൈറ്റാണ്. ട്രെയിലറില്‍ മൊത്തം അക്ഷയ് ഈ മോതിരം ഉപയോഗിക്കുന്നത് കാണാന്‍ കഴിയും. ഈ ട്രേഡ് മാര്‍ക്ക് ചിത്രത്തിന്റെ പോസ്റ്ററുകളിലും കാണാന്‍ കഴിയും.

ആക്ഷനും കോമഡിയുമായി അക്ഷയ് കുമാര്‍

ഒരു ലോക്കല്‍ ഗുണ്ടയെ ഓര്‍മ്മിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് അക്ഷയ് ചിത്രത്തിലെത്തുന്നത്. മുകളിലേയ്ക്ക് പറ്റിച്ചുചീകിയ മുടിയും കയ്യില്‍ കെട്ടിയ തൂവാലയും എല്ലാം ചേര്‍ന്ന് അക്ഷയ്ക്ക് പുതുമയുള്ളൊരു ലുക്ക് നല്‍കുന്നുണ്ട്.

ആക്ഷനും കോമഡിയുമായി അക്ഷയ് കുമാര്‍

അക്ഷയ് കുമാറിന്റെ ഭാഗ്യനായികയാണ് സോനാക്ഷി സിന്‍ഹയെന്ന ഒരു വിശ്വാസം ഇപ്പോള്‍ ബോളിവുഡിലുണ്ട്. അതുകൊണ്ടുതന്നെയായിരിക്കണം ബോസില്‍ സോനാക്ഷിയുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് അദിതിയാണെങ്കിലും സോനാക്ഷിയുടെ അടിപൊളിയൊരു ഐറ്റം നമ്പര്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
The trailer of Boss features Akshay in an all new avatar and he is full of action, comedy and style

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam