»   » പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ അക്ഷയ് കുമാര്‍!

പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ അക്ഷയ് കുമാര്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്കു ശേഷം വീണ്ടും പ്രിയദര്‍ശന്‍ ചിത്രം ഒപ്പത്തെ  പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുകയാണ്. ഒടുവില്‍ സംവിധാനം ചെയ്ത ആമയും മുയലും എന്ന പ്രിയന്‍ ചിത്രം പരാജയപ്പെട്ടിരുന്നു. ഒപ്പത്തിനു ശേഷം പ്രിയന്റെ അടുത്ത ചിത്രമൊരുക്കുന്നത് ബോളിവുഡിലാണ്. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്‍.

പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നടന്‍ പരേഷ് റാവലും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചൊന്നും ഇനിയും വെളിപ്പെടുത്തിയിട്ടില്ല. പ്രിയദര്‍ശന്‍ ഒടുവില്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 2013 ല്‍ പുറത്തിറങ്ങിയ റണ്‍ട്രെസ്സ് ആയിരുന്നു. ഈ ചിത്രം പക്ഷേ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു.

Read more: ധോണി ചിത്രം പാകിസ്ഥാന്‍ പ്രദര്‍ശിപ്പിക്കില്ല!

pruya-29

ഓസ്‌ക്കാര്‍ അവാര്‍ഡിനു നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട തമിഴ് ചിത്രം വിസാരണൈ ഹിന്ദിയില്‍ സംവിധാനം ചെയ്യാനുളള ഒരുക്കത്തിലും കൂടിയാണ്  പ്രിയദര്‍ശന്‍. പുതിയ ചിത്രത്തിന്റ ഷൂട്ടിങ് മുംബൈയിലും പഞ്ചാബിലുമായി നടക്കുമെന്നും അടുത്ത വര്‍ഷം മാര്‍ച്ചോടെ പ്രദര്‍ശനത്തിനെത്തുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹേരാ ഫേരി, ഭാഗം ഭാഗ്, ഗരം മസാല, ഭൂല്‍ ഭുലൈയ്യ തുടങ്ങിയവയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രങ്ങള്‍.

അക്ഷയ് കുമാറിന്റെ ഫോട്ടോസിനായി...

English summary
director Priyadarshan has confirmed that he is coming back with a Bollywood project starring Akshay Kumar in the lead role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam