»   » സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി അക്ഷയ് കുമാര്‍

സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി അക്ഷയ് കുമാര്‍

Posted By: Nihara
Subscribe to Filmibeat Malayalam

പുതുവര്‍ഷത്തലേന്ന് ബംഗലുരു നഗരത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് ബോളിവുഡ് താരം അക്ഷയ്കുമാറും പ്രതികരിച്ചു. രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഫേസ് ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി അക്ഷയ് കുമാര്‍ ഷെയര്‍ ചെയ്ത വിഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയാത്ത സമൂഹത്തെ മനുഷ്യസമൂഹമെന്ന് വിശേഷിപ്പിക്കാന്‍ പോലും അര്‍ഹതയില്ല. പെണ്‍കുട്ടി എന്തിന് ചെറിയ വസ്ത്രം ധരിച്ചുവെന്ന് ചോദിക്കുന്നവരുടെ മനസ്സ് ചെറുതാണെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

മനുഷ്യസമൂഹമെന്ന് അവകാശപ്പെടാന്‍ അര്‍ഹതയില്ല

സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയാത്ത സമൂഹത്തെ ഒരു മനുഷ്യസമൂഹമായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

മനസ്സാണ് ചെറുതാവുന്നത്

പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തെക്കുറിച്ച് വിമര്‍ശിക്കുന്നവരുടെ മനസ്സ് ചെറുതാണെന്നും താരം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി എന്തിന് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുവെന്ന് ചോദ്യമുയര്‍ന്നിരുന്നു.

ആത്മരക്ഷാ പ്രാപ്തരാണ്

പെണ്‍കുട്ടികള്‍ ആത്മരക്ഷയ്ക്ക് പ്രാപ്തരാണ്. പുരുഷന്‍മാരെക്കാള്‍ ശക്തി കുറഞ്ഞവരല്ല. തങ്ങള്‍ക്ക് നേരെ വരുന്ന ആക്രമണങ്ങളില്‍ നിന്നും സ്വയം രക്ഷ പ്പെടാന്‍ പെണ്‍കുട്ടികള്‍ക്കു കഴിയുമെന്നും താരം പറഞ്ഞു.

സ്വയം പ്രതിരോധം സൃഷ്ടിക്കുക

തങ്ങള്‍ക്ക് നേരെ ഉയരുന്ന ആക്രമണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധ ശക്തി സൃഷ്ടിക്കണം. ആരെയും ഭയക്കേണ്ട കാര്യമില്ല. വസ്ത്രധാരണത്തെക്കുറിച്ച് ഉപദേശവുമായി ആരെങ്കിലും എത്തിയാല്‍ അവരോട് അവരുടെ കാര്യങ്ഹളില്‍ ശ്രദ്ധിക്കാന്‍ പറയണമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

അക്ഷയ് കുമാറിന്റെ പ്രതികരണം കാണാം

English summary
In a video message posted on Twitter, Bollywood star Akshay Kumar has shared his outrage over the molestation of women in Bengaluru on New Year's Eve, comparing the attackers to "beasts".Truly shameful, tweeted the 49-year-old actor, a father of two including a daughter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam