»   » രജനികാന്തിനൊപ്പം ഒരു സിനിമ തന്റെ ആഗ്രഹമായിരുന്നുവെന്ന് അക്ഷയ് കുമാര്‍

രജനികാന്തിനൊപ്പം ഒരു സിനിമ തന്റെ ആഗ്രഹമായിരുന്നുവെന്ന് അക്ഷയ് കുമാര്‍

Posted By:
Subscribe to Filmibeat Malayalam

എന്തിരന്‍ രണ്ടാം ഭാഗത്തില്‍ ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ വില്ലനായി എത്തുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് രജനികാന്തിന്റെ പ്രതിനായക വേഷം അവതരിപ്പിക്കുന്നത്. ഇപ്പോള്‍ രജനിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴയിയുന്നതിന്റെ സന്തോഷത്തിലാണ് അക്ഷയ് കുമാര്‍. ഇതുപോലെ ഒരു അവസരം കിട്ടുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ലെന്ന് അക്ഷയ് കുമാര്‍ പറയുന്നു.

അക്ഷയ് കുമാറിനെ ചിത്രത്തിലേക്ക് പരിഗണിക്കുന്നതിന് മുമ്പ് അമിതാ ബച്ചനെ ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ ക്ഷണിച്ചിരുന്നുവത്രേ. സംവിധായകന്‍ ശങ്കറാണ് ചിത്രത്തിലേക്ക് ബച്ചനെ ക്ഷണിച്ചത്. എന്നാല്‍ തന്റെ സുഹൃത്തായ രജനികാന്ത് വേണ്ടന്ന് പറഞ്ഞു. ഞാന്‍ വില്ലനായി എത്തിയാല്‍ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും രജനികാന്ത് പറഞ്ഞതായി അടുത്തിടെ ബച്ചന്‍ അടുത്തിടെ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

akshay-kumar

ഐയിലെ നായിക എമി ജാക്സണാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. എ ആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. 2010ലാണ് എന്തിരന്റെ ആദ്യ ഭാഗത്തില്‍ ഐശ്വര്യ റായ് ആയിരുന്നു രജനികാന്തിന്റെ നായിക വേഷം അവതരിപ്പിച്ചത്.

English summary
Akshay Kumar Reveals That Working With Rajini Wasn’t Even In His Dreams.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X