For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരുപാട് വിവാഹങ്ങൾ തകരുന്നത് കണ്ടിട്ടുണ്ട്'; വിവാഹം കഴിച്ചതിന് പിന്നാലെ അലി ഫസൽ

  |

  ബോളിവുഡിൽ ഏറ്റവുമൊടുവിൽ നടന്ന താര വിവാഹമാണ് അലി ഫസലിന്റെയും റിച്ച ചദ്ദയുടെയും ഏറെ നാളത്തെ പ്രണയത്തിനാെടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. യുവ നിരയിൽ കണ്ടുപരിയമുള്ള കരിയർ ​ഗ്രോത്ത് ആയിരുന്നില്ല നടൻ അലി ഫസലിന്. തുടക്കകാലം മുതലേ പരീക്ഷണ സിനിമകളുടെ ഭാ​ഗമായ അലി ഫസലിന് കരിയറിൽ വിജയവും പരാജയും ഒരുപോലെ ഉണ്ടായിട്ടുണ്ട്. ഇം​ഗ്ലീഷ് ചിത്രമായ ഓൺ ദ അദർ എന്റ് ഓഫ് ദ സ്റ്റോറി ആണ് നടൻ ആദ്യം അഭിനയിച്ച സിനിമ.

  ഒരു ചെറിയ വേഷത്തിലായിരുന്നു നടൻ ഈ സിനിമയിലെത്തിയത്. പിന്നീട് അമേരിക്കൻ ടെലിവിഷൻ സീരീസ് ആയ ബോളിവുഡ് ഹീറോയിൽ നടൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2009 ൽ 3 ഇഡിയറ്റ്സ് എന്ന സിനിമയിൽ കാമിയോ റോൾ ചെയ്താണ് നടന്റെ ബോളിവുഡ് അരങ്ങേറ്റം. ഫുക്രി എന്ന സിനിമയിലൂടെ ആണ് നടൻ ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്നത്.

  Also Read: അന്ന് നയൻസിന്റെ മുന്നിൽ ചെറുതാവാനില്ലെന്ന് പറഞ്ഞ് പിൻമാറി; ‌ഒടുവിൽ തൃഷയും നയൻസും ഒരുമിച്ചെത്തുന്നു?

  മറുവശത്ത് റിച്ച ചദ്ദയും നായിക നടി എന്നതിനപ്പുറം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. ഓയെ ലക്കി എന്ന കോമഡി സിനിമയിലൂടെ ആയിരുന്നു നടിയുടെ തുടക്കം. പിന്നീട് ​ഗ്യാങ്സ് ഓഫ് വാസെയ്പൂർ എന്ന സിനിമയിൽ ശക്തമായ കഥാപാത്രത്തെ നടി അവതരിപ്പിച്ചു. സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരവും റിച്ചയെ തേടിയെത്തി.

  Also Read: ശരിക്കും വെള്ളം പോലെയാണ് മമ്മൂക്ക; സെറ്റിൽ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും നിർത്തും; അനുഭവം പങ്കുവച്ച് ഗ്രേസ്

  2020 ൽ നിയമപ്രകാരം ഇരുവരും വിവാഹം കഴിച്ചതാണ്. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം വിവാഹം ആഘോഷിക്കാൻ പറ്റിയില്ല. ഇതേ തുടർന്നാണ് ഇപ്പോൾ വിവാഹം ആഘോഷമായി നടത്തിയിരിക്കുന്നത്. ഡൽഹി, ലഖ്നൗ, മുംബൈ എന്നിവിടങ്ങളിൽ താരങ്ങൾ വിവാഹ റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.

  വിക്കി കൗശൽ, ആയുഷ് മാൻ ഖുറാന, വിദ്യ ബാലൻ, സഞ്ജയ് ദത്ത്, തപ്സി പന്നു, കരൺ ജോഹർ, ഹുമ ഖുറേഷി തുടങ്ങിയ താരങ്ങൾ വിരുന്നിൽ പങ്കെടുത്തു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് അലി ഫസൽ.

  Also Read: കോക്കനട്ട് അല്ലച്ഛാ കൗക്കനട്ട്, മലയാളികളുടെ ഉച്ചാരണം മോശമാണ്; വിനീതിന്റെ പരാതി!, ശ്രീനിവാസൻ പറഞ്ഞത്

  വിവാഹത്തിനൊരുങ്ങവെ ഉണ്ടായ ചെറിയ വെല്ലുവിളികളെക്കുറിച്ചും അലി ഫസൽ സംസാരിച്ചു. വിവാഹ സൽക്കാരങ്ങൾക്ക് മുമ്പ് റിസപ്ഷന് ബുക്ക് ചെയ്തിരുന്ന വേദി നഷ്ടപ്പെട്ടെന്നും ഇത് തങ്ങളെ അന്ന് വളരെ ആശങ്കയിലാക്കിയെന്നും അലി ഫസൽ പറഞ്ഞു. വിവാഹത്തിന് പാടാൻ ബുക്ക് ചെയ്ത കലാകാരൻ കൊവിഡ് കാലത്ത് മരണപ്പെട്ടതും അലി ഫസൽ ഓർത്തു. ഒരുപാട് വിവാഹ ബന്ധങ്ങൾ തകരുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അലി ഫസൽ പറഞ്ഞു.

  Also Read: കല്യാണിക്കൊപ്പമുള്ള സിനിമ?; മകളുടെ സിനിമാ പ്രവേശത്തിനെ കുറിച്ച് ബിന്ദു പണിക്കർ പറഞ്ഞത്!

  'നിരവധി വിവാഹ ബന്ധങ്ങൾ തകരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. പക്ഷെ അങ്ങനെയാവില്ലെന്ന് തെളിയിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. അതിനുമപ്പുറം സ്പിരിച്വൽ ആയ എന്തോ ഒന്നാണ് ഞാനും റിച്ചയും പങ്കുവെക്കുന്നത്. അതിന് ‍ഞാനവളോട് നന്ദി പറയുന്നു. കാരണം അവൾ എന്നെ കൂടുതൽ സ്പിരിച്വൽ ആക്കി,' അലി ഫസൽ പറഞ്ഞു.

  Read more about: richa chadha
  English summary
  Ali Fazal About His Marraige With Richa Chadha; Says Seen Very few Successful Marriages
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X