»   » സങ്കടം അടക്കാനായില്ല... ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ച നിമിഷം! ആലിയ ഭട്ട് വെളിപ്പെടുത്തുന്നു!

സങ്കടം അടക്കാനായില്ല... ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ച നിമിഷം! ആലിയ ഭട്ട് വെളിപ്പെടുത്തുന്നു!

Posted By: Karthi
Subscribe to Filmibeat Malayalam

കുട്ടിക്കുറുമ്പ് വിടാത്ത ബോളിവുഡ് നായികയാണ് ആലിയ ഭട്ട്. എപ്പോഴും കുട്ടിത്തം തുളുമ്പുന്ന മുഖമാണെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ അത്ര കുട്ടിയല്ല ആലിയ. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയെടുക്കാന്‍ ആലിയക്കായി. മറ്റ് ബോളിവുഡ് താരങ്ങളേപ്പോലെ തന്നെ ആലിയയും ഗോസിപ്പ് കോളങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്. 

സൂപ്പര്‍ താരങ്ങള്‍ക്കൊരു പാഠം! സ്വന്തം പ്രതിമയ്ക്ക് താഴെ തെരുവില്‍ കിടന്നുറങ്ങിയ സൂപ്പര്‍ സ്റ്റാര്‍!

ഒരു മാധ്യമത്തിന് ആലിയ ഭട്ട് നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചും താരം വ്യക്തമാക്കുകയുണ്ടായി. ഈ അവസരത്തിലായിരുന്നു ആത്മഹത്യയേക്കുറിച്ച് പോലും താന്‍ ചിന്തിച്ചു പോയ ആ നിമിഷത്തേക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

സ്‌കൂള്‍ അനുഭവം

അഭിമുഖത്തില്‍ തന്റെ സ്‌കൂള്‍ അനുഭവത്തേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താന്‍ ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ച ആ നിമിഷത്തേക്കുറിച്ച് ആലിയ ഭട്ട് വ്യക്തമാക്കിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഓട്ട മത്സരത്തില്‍ തോറ്റ് പോയി. അന്ന് തനിക്ക് സങ്കടം അടക്കാനായില്ല. ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ചെന്ന് ആലിയ പറഞ്ഞു.

ടീച്ചര്‍ സ്വാന്തനിപ്പിച്ചു

ആ നിമഷത്തില്‍ സ്വാന്തനവുമായി എത്തിയ ടീച്ചറിന്റെ വാക്കുകളാണ് ആലിയക്ക് പ്രചോദനമായത്. 'വിജയത്തെ ഇത്രകണ്ട് ശ്രേഷ്ഠമെന്ന് കരുതുന്ന നീ വിജയത്തിലെത്താന്‍ പരിശ്രമിക്കുന്നില്ലല്ലോ' എന്നായിരുന്നു ടീച്ചര്‍ ആലിയയോട് പറഞ്ഞത്.

ആ വാക്കുകള്‍ തന്ന ശക്തി

ആ വാക്കുകള്‍ തന്റെ മനസില്‍ ശരിക്കും പതിഞ്ഞു പോയെന്ന് ആലിയ പറയുന്നു. വിജയം യാന്ത്രികമല്ല അധ്വാനിച്ചാല്‍ മാത്രമേ അത് ഫലപ്രദമാകുകയൊള്ളു. അന്നുമുതല്‍ ഇന്നുവരെ മത്സരം എന്തുതന്നെയായാലും അദ്ധ്വാനിച്ച് കാത്തിരിക്കും. വിജയം തന്നെ തേടിയെത്തുമെന്നും താരം പറയുന്നു.

പ്രണയം

ഗോസിപ്പ് കോളങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ് ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. എന്നാല്‍ പ്രണയത്തേക്കുറിച്ച് ചോദിച്ചാല്‍ ആലിയ പറയുന്നത് പ്രണയിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നാണ്. വിവാഹത്തേക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ആലിയക്കുണ്ട്.

വിവാഹത്തേക്കുറിച്ച്

വിവാഹം ഉടനില്ല. 33 വയസിന് ശേഷമേ ഉണ്ടാകു എന്നാണ് ആലിയ പറയുന്നത്. അത് വരെ തനിക്ക് പിടിച്ച് നില്‍ക്കാനുള്ള പഴുതുകള്‍ ഉണ്ട്. ഇപ്പോള്‍ തന്റെ ശ്രദ്ധ പൂര്‍ണമായും സിനിമയിലാണെന്നും ആലിയ ഭട്ട് വ്യക്തമാക്കുന്നു.

വീട്ടുകാര്‍ പറയുന്നത്

വിവാഹക്കാര്യം ആലിയക്ക് വിട്ട് നല്‍കിയിരിക്കുകയാണ് വീട്ടുകാര്‍. ഉത്തരവാദിത്തമുള്ളവളായി ജീവിക്കുന്നതിനാല്‍ വിവാഹത്തേക്കുറിച്ച് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം പിതാവ് മഹേഷ് ഭട്ട് ആലിയക്ക് നല്‍കിയിരിക്കുകയാണ്. ആലിയയുടെ തീരുമാനത്തില്‍ തനിക്ക് എതിരഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഗോസിപ്പുകളേക്കുറിച്ച്

ആലിയ ഗോസിപ്പുകളില്‍ നിന്നും മാറി നില്‍ക്കുന്നില്ല. എന്നാല്‍ ഗോസിപ്പ് കേട്ട് കുടുംബത്തില്‍ ആരും ടെന്‍ഷനാകാറില്ലെന്ന് ആലിയ പറയുന്നു. ആലിയ പറയുന്നത് തന്നെയായിരിക്കും കുടുംബത്തിന് ആധികാരികമായ വാര്‍ത്ത.

English summary
Alia Bhatt about her most sad moment, when she think about suicide.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam