»   » ഇന്ത്യന്‍ പ്രസിഡന്റ് ആരാണെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചൂടാവുന്ന ആലിയ; വീഡിയോ വൈറലാകുന്നു

ഇന്ത്യന്‍ പ്രസിഡന്റ് ആരാണെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചൂടാവുന്ന ആലിയ; വീഡിയോ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

ഒരിക്കല്‍ ഒരു അബദ്ധം പറ്റി എന്ന് കരുതി കാണുമ്പോഴൊക്കെ അതിന്റെ പേരില്‍ കളിയാക്കിയാല്‍ ശരിയാവുമോ. സത്യമാണ്, ഇന്ത്യന്‍ പ്രസിഡന്റ് ആരാണെന്ന ചോദ്യത്തിന് ഒരിക്കല്‍ ബോളിവുഡ് സുന്ദരി ആലിയ ബട്ടിന് ഉത്തരം തെറ്റിപ്പോയി. അതിന് ശേഷം എവിടെ പോയാലും ഈ ചോദ്യം നേരിടേണ്ട ഗതികേടാണ് താരത്തിന്.

അതിന് ശേഷമൊരിക്കല്‍ അലിയയുടെ പൊതുവിഞ്ജാനം അറിയാന്‍ വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ തക്കതായ മറുപടി നല്‍കി അലിയ അവരെ ഒതുക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ആ ചോദ്യം. ഇത്തവണ അലിയ നല്ലപോലെ ചൂടായി.

 alia-bhatt

ഹോളി ആഘോഷിക്കുമോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. സ്‌കിന്നിനെ ബാധിയ്ക്കുന്നതിനാല്‍ ഹോളി ആഘോഷത്തില്‍ നിന്ന് വിട്ടു നില്‍ക്കുയാണെന്ന് താരം പറഞ്ഞു. ഉടനെ വന്നു അടുത്ത ചോദ്യം, ഇന്ത്യയുടെ പ്രസിഡന്റ് ആരാണെന്ന് അറിയാമോ?

ചോദ്യം കേട്ട് ആദ്യം ആലിയ ഒന്ന് സ്റ്റക്കായി, മുഖം തിരിഞ്ഞ് നടന്നു. പിന്നെ തിരിച്ചുവന്ന് മാധ്യമപ്രവര്‍ത്തകന് കണക്കിന് ഉത്തരം നല്‍കിയാണ് താരം മടങ്ങിയത്. ഒരു അവാര്‍ഡ് നിശയിലാണ് സംഭവം. അതിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുന്നു. കാണൂ

English summary
Alia Bhatt has often been a butt of all jokes and quite frankly, the actress has sportingly laughed at herself too. But at a recent awards show, Alia lashed out at a journalist when he asked about the significance of Holi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam