»   » ഷാന്ദാറിലെ ബിക്കിനി രംഗത്തിനായി ഒരുപാട് കഷ്ടപ്പെട്ടന്ന് ആലിയ ഭട്ട്

ഷാന്ദാറിലെ ബിക്കിനി രംഗത്തിനായി ഒരുപാട് കഷ്ടപ്പെട്ടന്ന് ആലിയ ഭട്ട്

Posted By: AkhilaKS
Subscribe to Filmibeat Malayalam

ആലിയാ ഭട്ട് ബിക്കിനി ഇട്ട് പ്രേക്ഷകര്‍ കാണുന്നത് ഇത് ആദ്യമായാണ്. ഷാന്ദാര്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിലൂടെ. ചിത്രത്തില്‍ ആലിയാ ഭട്ട് ബിക്കിനി ഇട്ട് വരുന്ന സീന്‍ ഇതിനോടകം സോഷ്യയില്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായി കഴിഞ്ഞു.

എന്നാല്‍ ട്രെയിലറില്‍ കാണിക്കുന്ന ഈ ബിക്കിനി രംഗത്തിന് മുമ്പ് താന്‍ ഒരുപാട് കഷ്ടപ്പെട്ടന്നാണ് ആലിയ ഭട്ട് പറയുന്നത്. ശരീരം പെര്‍ഫക്ട് ഷെയിപ്പിലാക്കാനാണ് താന്‍ ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വന്നതെന്ന് ആലിയ പറയുന്നു.

alia-bhatt

വളരെ തണുപ്പുള്ള ദിവസമായിരുന്നു ബിക്കിനി രംഗം ഷൂട്ട് ചെയ്തത്. ഷൂട്ടിങ് കഴിഞ്ഞ ഉടന്‍ തന്നെ ആലീയ വസ്ത്രത്തിനായി ഓടിയെന്നും സംവിധായകന്‍ വികാസ് ബഹല്‍ പറഞ്ഞു.

ഷാഹിദ് കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഷാന്ദാര്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി ഒരു ദിവസം കൊണ്ട് 10 ലക്ഷം പേരാണ് ചിത്രത്തിന്റ ട്രെയിലര്‍ കണ്ടത്. കരണ്‍ ജോഹറാണ് ധര്‍മ്മാ പ്രൊഡക്ഷന്റെ ബാനറില്‍ ഷാന്ദാര്‍ നിര്‍മ്മിക്കുന്നത്. ഒക്ടടോബര്‍ 22 നാണ് ഷാന്ദാര്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Actress Alia Bhatt, who will be seen donning a bikini in her upcoming movie 'Shaandaar', says she worked very hard to get her body into perfect shape for the scene.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam