»   » മകള്‍ കാമുകനൊപ്പം അനാവശ്യമായി സമയം പാഴാക്കുന്നില്ലെന്ന് നടിയുടെ അമ്മ, പിന്നെ എന്താണെന്ന് അറിയണോ ?

മകള്‍ കാമുകനൊപ്പം അനാവശ്യമായി സമയം പാഴാക്കുന്നില്ലെന്ന് നടിയുടെ അമ്മ, പിന്നെ എന്താണെന്ന് അറിയണോ ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ പുതുമുഖ നടിയായി എത്തി തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് ആലിയ ഭട്ട്. അതിനിടയില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി നടി പ്രണയത്തിലുമായിരുന്നു. എന്നാല്‍ മകളെ കുറിച്ച് ആലിയയുടെ അമ്മ പറയുന്നത് എന്താണെന്ന് അറിയണോ ?

സിദ്ധുവും ആലിയയുടെയും ബന്ധം എല്ലാര്‍ക്കും അറിയാവുന്നതാണ്. ഇരുവരും ഒന്നിച്ച് നടക്കുന്നതും സമയം ചിലവിടുന്നതുമെല്ലാം പരസ്യമായി തന്നെയായിരുന്നു. ഇവരുടെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും വൈറലാവാറുമുണ്ട്. എന്നാല്‍ ആലിയയുടെ അമ്മ പറയുന്നത് അങ്ങനെയൊന്നുമല്ലെന്നാണ്.

ആലിയയുടെയും സിദ്ധാര്‍ത്ഥിന്റെയും ബന്ധത്തെക്കുറിച്ച് സംസാരിച്ച് സോണി റസാദാന്‍

തന്റെ മകള്‍ കഠിനാദ്ധ്വാനിയാണ്. സൗഹൃദങ്ങള്‍ ഒരിക്കലും അവളുടെ ജോലിയെ ബാധിക്കാറില്ല. മകള്‍ സിദ്ധാര്‍ത്ഥിനൊപ്പം നടന്ന് അനാവശ്യമായി സമയം പാഴാക്കുകയാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും സോണി റസാദാന്‍ വ്യക്തമാക്കുന്നു.

ആലിയയും ഒരു സാധാരണ പെണ്‍കുട്ടി തന്നെയാണ്

തന്റെ മകള്‍ ചെയ്യുന്ന ജോലിയെ ഒരുപാട് ഇഷ്ടപ്പെടുന്നവളാണ്. നല്ല രീതിയില്‍ അവ ചെയ്യുന്നതിന് അവള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും സോണി പറയുന്നു. അവള്‍ പ്രായം കുറഞ്ഞ ഒരു സാധാരണ പെണ്‍കുട്ടി മാത്രമാണെന്നാണ് ആലിയയുടെ അമ്മ അഭിപ്രായം.

ആലിയക്ക് സമുഹത്തില്‍ ഇറങ്ങാന്‍ പാടില്ല എന്നാണോ?

ആലിയ ഫ്രീയായി നടക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടിയാണ്. അവളുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കാറുണ്ട്. അവള്‍ പുറത്തേക്ക് പോവുന്നതിനെ ആരാണ് എതിര്‍ക്കാന്‍ നോക്കുന്നത്. അവള്‍ക്ക് സോഷ്യല്‍ ലൈഫ് ഒന്നും പാടില്ലെന്നാണോ നിങ്ങള്‍ പറയുന്നതെന്നും സോണി ചോദിക്കുന്നു.

ആലിയയുടെ വിവാഹം

ആലിയ ഇപ്പോള്‍ അവളുടെ ജോലിയുടെ ഭാഗമായി വളരെ തിരക്കിലാണ്. മാത്രമല്ല അവളുടെ കരിയറിനെക്കുറിച്ചു മാത്രമെ ഇപ്പോള്‍ ചിന്തിക്കുന്നുള്ളു എന്നും അതിനിടയില്‍ വിവാഹത്തെക്കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും സോണി റസാദാന്‍ പറയുന്നു.

തല നിറയെ ഐഡിയുണ്ട്

ആലിയയുടെ തല നിറയെ പല ആശയങ്ങളുണ്ട്. അത് ഈ സംഭാഷത്തില്‍ നിന്ന് ഒരുപാട് അകലെയാണെന്നും അമ്മ പറയുന്നു.

ഇന്ത്യയിലെ സൊസൈറ്റികള്‍ എപ്പോഴും വിചാരണ നടത്തും

ഇന്ത്യയിലെ സൊസൈറ്റികളില്‍ എപ്പോഴും മറ്റുള്ളവരെ വിചാരണ നടത്തുന്നതിന് മടിയില്ലാത്തവരാണുള്ളത്. പെണ്‍കുട്ടികള്‍ക്ക് ഒന്നിലധികം ആണ്‍ സുഹൃത്തുകളുണ്ടെങ്കില്‍ മുഖം മുടിയിട്ട് അവിടെ മറ്റ് എന്തൊക്കെയോ നടക്കുകയാണെന്നാണ് വിചാരിക്കപ്പെടുന്നത്.

സ്വാകാര്യ കാര്യങ്ങള്‍ സംസാരിക്കുന്നില്ല

നമ്മുടെ സമുഹത്തില്‍ വൃത്തികെട്ടതും നാണമില്ലാതെ പ്രവര്‍ത്തിക്കുന്നവരുമാണ്. അതിനാല്‍ തന്നെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ലെന്നാണ് ആലിയ പറയുന്നത്. എന്റെ കാര്യത്തില്‍ എനിക്ക് ഉത്തരവാദിത്വമുണ്ട്. എന്നെ സംരക്ഷിക്കാന്‍ എനിക്ക് തന്നെ അറിയാമെന്നാണ് ആലിയ പറയുന്നത്.

English summary
Alia Bhatt Is Not Wasting Time With Sidharth Malhotra: Mom Soni Razdan Speaks On Their Affair!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam