»   »  വധഭീഷണി തനിക്ക് പരിഭാന്ത്രിയുണ്ടാക്കിയില്ല, വെളിപ്പെടുത്തലുമായി ആലിയ ഭട്ട്

വധഭീഷണി തനിക്ക് പരിഭാന്ത്രിയുണ്ടാക്കിയില്ല, വെളിപ്പെടുത്തലുമായി ആലിയ ഭട്ട്

Posted By: Ambili
Subscribe to Filmibeat Malayalam

തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടായ സംഭവം വിവരിച്ച് ആലിയ ഭട്ട് രംഗത്ത്. സംഭവത്തില്‍ തനിക്ക് പരിഭാന്ത്രിയൊന്നും ഉണ്ടായിട്ടില്ലെന്നും തന്റെ പിതാവും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും തന്നെ വളരെയധികം സഹായിച്ചിരുന്നു എന്നും ആലിയ പറയുന്നു.

പോലീസിന്റെ അന്വോഷണത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. ഇത് വളരെയധികം സന്തോഷം നല്‍കുന്നുണ്ടെന്ന് നടിയുടെ കുടുംബം വ്യക്തമാക്കി.

ഭീഷണി ഭയപ്പെടുത്തിയില്ല

തനിക്കും കുടുംബത്തിനും നേരെയുണ്ടായ ഭീഷണിയില്‍ ഭയപ്പെടേണ്ടി വന്നിട്ടില്ലെന്ന് താരം പറയുന്നു. തന്റെ പിതാവ് തന്നെ ഭയത്തിന് അടിമയാക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ സപ്പോര്‍ട്ട് വളരെയധികം സഹായകമായെന്നും ആലിയ പറയുന്നു.

കൊലയാളിയുടെ ഫോണ്‍വിളി

ഫെബ്രുവരി 26 നാണ് നടിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടായത്. ആലിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മകളെയും ഭാര്യയെയും കൊല്ലുമെന്നും ഇല്ലെങ്കില്‍ അമ്പത് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

പോലീസിന്റെ സഹായം

പോലീസിന്റെ സമയോജിതമായ ഇടപ്പെടലാണ് നടിക്കും കുടുംബത്തിനും രക്ഷയായത്. ഇതാണ് പ്രതികളിലൊരാളെ പിടികൂടാന്‍ സഹായിച്ചതും.

നന്ദി രേഖപ്പെടുത്തി മഹോഷ് ഭട്ട്

തന്റെ കുടുംബത്തെ രക്ഷിച്ചതിന് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ട്വിറ്ററിലുടെ പോലീസിന് നന്ദി രേഖപ്പെടുത്തി.

മഹോഷ് ഭട്ട് നല്‍കിയ പരാതി

ഫിലിം നിര്‍മ്മതാവായ മഹേഷ് ഭട്ട ആന്റി എക്‌സറ്റേറഷന്‍ സെല്ലില്‍ പരാതി രേഖപ്പെടുത്തുകയായിരുന്നു. മാത്രമല്ല സ്‌പെഷ്യല്‍ ടാക്‌സ് പോലീസിന്റെയും യുപി പോലീസിന്റെ സഹായവും ലഭിച്ചതോടെ ഭീഷണിപ്പെടുത്തിയവരെ പോലീസ് തിരിച്ചറിയുകയായിരുന്നു.

English summary
Alia Bhatt revealed that she didn't panic regarding the death threats and her father Mahesh Bhatt and the Police department's efficiency made her feel safe.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam