»   » തന്റെ ആദ്യ പ്രണയത്തെ കുറിച്ചും വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ചും ആലിയ ഭട്ട്!

തന്റെ ആദ്യ പ്രണയത്തെ കുറിച്ചും വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ചും ആലിയ ഭട്ട്!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളില്‍ പലരും തങ്ങളുടെ ആദ്യ പ്രണയത്തെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിയവരാണ്. ബോളിവുഡ് നടി ആലിയ ഭട്ടും 16ാം വയസ്സിലെ തന്റെ ആദ്യ പ്രണയത്ത കുറിച്ചാണ് പറയുന്നത്.

രണ്ടു വര്‍ഷത്തോളം നീണ്ടും നിന്ന ആ പ്രണയം പക്ഷേ തകരാനുള്ള കാരണമെന്തായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് നടി.

16ാം വയസ്സില്‍ തോന്നിയ പ്രണയം

16 വയസ്സുള്ളപ്പോഴാണ് തന്റെ ആദ്യ പ്രണയമെന്നാണ് നടി പറയുന്നത്. അയാളെ വിവാഹം കഴിക്കുന്നതും അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയാവുന്നതുമെല്ലാം സ്വപ്‌നം കണ്ടിരുന്നെന്നും ആലിയ പറയുന്നു

രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയം

യുവാവിന്റെ പേരു വെളിപ്പെടുത്തിയില്ലെങ്കിലും രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയമായിരുന്നു തങ്ങളുടേതെന്നാണ് നടി പറയുന്നത്. എന്നാല്‍ ഇയാള്‍ക്ക് താന്‍ മറ്റാരുമായും സംസാരിക്കുന്നതു പോലും ഇഷ്ടമാവാതെ വന്നപ്പോള്‍ ബന്ധം വേര്‍പിരിയുകയായിരുന്നെന്നും ആലിയ പറഞ്ഞു.

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുളള ബന്ധം

പിന്നീട് ബോളിവുഡില്‍ എത്തിയ ശേഷം ആലിയയും പ്രണയ വാര്‍ത്തകളിലെ സ്ഥിരം സാന്നിദ്യമായി. നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുളള ആലിയയുടെ ബന്ധം തകര്‍ന്നതായുളള വാര്‍ത്തയാണ് ഒടുവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സിദ്ധാര്‍ത്ഥുമായി പ്രണയമില്ലായിരുന്നു

താനും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മില്‍ പ്രണയത്തിലല്ലായിരുന്നെന്നും പിന്നെയെങ്ങനെ വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത നല്‍കുമെന്നുമാണ് ആലിയ ചോദിക്കുന്നത്. സിദ്ധാര്‍ത്ഥ് നല്ല സുഹൃത്തുമാത്രമാണെന്നു നടി പറയുന്നു.

ആലിയയുടെ അടുത്ത ചിത്രം

ആലിയയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഡിയര്‍ സിന്ദഗി ആണ്. ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷാറൂഖ് ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍

ആലിയയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Alia Bhatt opened up about her first love and breakup and said that she was 16 years old when she fell in love with a guy and they broke up two years later as he was possessive.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam